HOME
DETAILS

മുംബൈക്ക് കനത്ത തിരിച്ചടി; ഹൈദരാബാദിനെ തകർത്തവൻ ചെന്നൈക്കെതിരെ കളിക്കില്ല

  
April 20 2025 | 07:04 AM

Mumbai Indians Player Karan Sharma will Miss the Match Against CSK In IPL

മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസുമാണ് നേർക്കുനേർ എത്തുന്നത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഈ രണ്ട് ടീമുകളുടെ പോരാട്ടത്തെ ആരാധകർ എൽക്ലാസിക്കോ എന്നും വിശേഷിപ്പിക്കാറുണ്ട്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ രാത്രി 7.30നാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തിന് മുന്നോടിയായി മുംബൈക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 

ടീമിന്റെ പ്രധാന സ്പിന്നർമാരിൽ ഒരാളായ കരൺ ശർമ്മ മത്സരത്തിൽ നിന്നും പുറത്തായിരിക്കുകയാണ്. കൈക്ക് പരുക്കേറ്റത്തിന് പിന്നാലെയാണ് താരത്തിന് ഈ മത്സരം നഷ്ടമാവുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ന്യൂസിലാൻഡ് സ്പിന്നർ മിച്ചൽ സാന്റ്നറാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.  

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയുള്ള അവസാന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരുക്ക് സംഭവിച്ചത്. മത്സരത്തിൽ മുംബൈയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച താരം കൂടിയാണ് കരൺ ശർമ്മ. മത്സരത്തിൽ ഇമ്പാക്ട് പ്ലെയറായി കളത്തിൽ ഇറങ്ങി മൂന്ന് വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും താരം സ്വന്തമാക്കിയിരുന്നു. 

നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും നാല് തോൽവിയും അടക്കം ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഹർദിക് പാണ്ഡ്യയും സംഘവും. മറുഭാഗത്ത് അവസാന സ്ഥാനത്താണ് ചെന്നൈ. ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും അഞ്ചു തോൽവിയുമായി നാല് പോയിന്റാണ് സിഎസ്കെക്കുള്ളത്. 

സീസണിൽ ഇതിനു മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെന്നൈക്കൊപ്പമായിരുന്നു വിജയം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കായിരുന്നു ധോണിയും കൂട്ടരുടെയും വിജയം. ഈ തോൽവിക്ക് കണക്ക് തീർക്കാനുള്ള സുവർണാവസരവും മുംബൈയുടെ മുന്നിലുള്ളത്. ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ മത്സരം തീപാറുമെന്നുറപ്പാണ്.      

Mumbai Indians Player Karan Sharma will Miss the Match Against CSK In IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  19 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  19 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  19 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  20 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  20 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  20 hours ago
No Image

നിപ; 11 ഫലങ്ങള്‍ കൂടി നെഗറ്റീവ്; പുതുതായി 18 പേര്‍ സമ്പര്‍ക്ക പട്ടികയില്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

Kerala
  •  20 hours ago
No Image

പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്

Food
  •  21 hours ago
No Image

പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; രണ്ട് പേര്‍ കൂടി അറസ്റ്റില്‍ 

National
  •  21 hours ago
No Image

ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്

qatar
  •  21 hours ago