HOME
DETAILS

കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്

  
Web Desk
April 22, 2025 | 5:03 AM

Industrialist and Wife Found Dead Inside Home in Kottayam

കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാറും മീരയും ആണ് മരിച്ചത്. രാവിലെ വീട്ടില്‍ എത്തിയ ജോലിക്കാരിയാണ് വീട്ടിലെ മുറിക്കകത്ത് ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. മുഖത്ത് ആയുധം കൊണ്ടുണ്ടാക്കിയ മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കോട്ടയം തിരുവാതുക്കലില്‍  വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാറും മീരയും ആണ് മരിച്ചത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീട്ടിലെ മുറിക്കകത്ത് ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളുമായി രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

മരിച്ച വിജയകുമാര്‍ പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. വീടിനുള്ളിലും പരിസരത്തും പൊലിസ് സംഘം പരിശോധന നടത്തി വരികയാണ്. ഇപ്പോഴത്തെ വിവരങ്ങള്‍ ജോലിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരണകാരണം വ്യക്തമല്ലെന്നും, വിശദമായി അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

A prominent industrialist and his wife were found dead inside their home in Thiruvathukkal, Kottayam. The couple, identified as Vijaya Kumar and Meera, were discovered by their domestic help in the morning. Police suspect foul play as injuries were found on the bodies. Investigation is ongoing.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  5 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  5 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  5 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  5 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  5 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  5 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  5 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  5 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  5 days ago