HOME
DETAILS

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

  
Muqthar
April 24 2025 | 01:04 AM

Kashmiris take to the streets in protest against pahalgam attack first bandh in 35 years against terror attacks in the Valley

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും ഇരകളോട് ഐക്യദാര്‍ഢ്യം അറിയിച്ചും തെരുവിലിറങ്ങി കശ്മീരികള്‍. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ കശ്മീര്‍ താഴ്‌വരയില്‍ ബന്ദ് ആചരിച്ചു. എല്ലാ മേഖലകളില്‍ നിന്നുമുള്ള സംഘടനകള്‍ ബന്ദിന് പിന്തുണ നല്‍കിയതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ തഴ് വര നിശ്ചലമായി. മൂന്നരപതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഭീകരാക്രമണങ്ങള്‍ക്കിടെ കശ്മീരില്‍ ബന്ദ് ആചരിക്കുന്നത്. ശ്രീനഗറിലെ ഇന്ധന പമ്പുകളും, മറ്റ് വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ഏറെക്കുറേ പൂര്‍ണമായും അടഞ്ഞുകിടന്നു. നഗരത്തിലുടനീളം അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ഏതാനും കടകള്‍ മാത്രമാണ് തുറന്നത്. പൊതുഗതാഗതവും കുറവായിരുന്നു. കുറഞ്ഞ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. താഴ്‌വരയിലെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അപ്‌നി പാര്‍ട്ടി തുടങ്ങിയ മുഖ്യധാരാ പാര്‍ട്ടികളും ബന്ദിനെ പിന്തുണയ്ക്കുകയുണ്ടായി. വ്യാപാര ബന്ദിന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രീസ് കശ്മീര്‍, ജമ്മു കശ്മീര്‍ ഹോട്ടലിയേഴ്‌സ് ക്ലബ്, റസ്‌റ്റോറന്റ് ഓണേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലും സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ നടന്നു. ആക്രമണങ്ങളെ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും തള്ളിപ്പറഞ്ഞു. 

നിരപരാധിയായ ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ മുഴുവന്‍ കൊന്നതുപോലെയാണെന്ന ഖുര്‍ആന്‍ സുക്തം ഉദ്ധരിച്ച് ആക്രമണത്തെ ഹുര്‍രിയ്യത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് തള്ളിപ്പറഞ്ഞു. ഇസ്ലാം അടിസ്ഥാനപരമായി സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതമാണെന്നും അത് എല്ലാ ആധാര്‍മ്മികതയ്ക്കും എതിരാണെന്ന് കശ്മീരിലെ മുസ്ലിംസംഘടനകള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

2025-04-2406:04:93.suprabhaatham-news.png
 
 

നീണ്ട ഇടവേളയ്ക്ക് ശേഷം താഴ്‌വരയിലുണ്ടായ വന്‍ ഭീകരാക്രമണത്തിന്റെ വാര്‍ത്ത കശ്മീരി മാധ്യമങ്ങള്‍ ഒന്നാം പേജില്‍ നല്‍കിയത് കറുപ്പണിഞ്ഞ്. കറുത്ത പശ്ചാത്തലത്തില്‍ വെള്ളയോ ചുവപ്പോ നിറങ്ങളിലുള്ള കടും തലക്കെട്ടുകള്‍ കൊണ്ട് അടയാളപ്പെടുത്തിയ പത്രങ്ങള്‍ ആക്രമണത്തെ അപലപിച്ച് ശക്തമായ ഭാഷയില്‍ മുഖപ്രസംഗവും എഴുതി. 'കശ്മീര്‍ നശിച്ചു, കശ്മീരികള്‍ ദുഃഖിക്കുന്നു' എന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ തലക്കെട്ട്. ഈ ഹീനമായ പ്രവൃത്തി നിരപരാധികളുടെ ജീവിതങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, കശ്മീരിന്റെ സ്വത്വത്തിനും മൂല്യങ്ങള്‍ക്കും അതിന്റെ ആതിഥ്യമര്യാദ, സമ്പദ്‌വ്യവസ്ഥ, സമാധാനം എന്നിവയ്‌ക്കെതിരേകൂടിയുള്ള ബോധപൂര്‍വമായ പ്രഹരമാണെന്നും പത്രം മുഖപ്രസഗമെഴുതി. സമാനമായ ഭാഷയും നിലപാടും ആണ് കശ്മീരില്‍ ഇറങ്ങുന്ന ഉറുദു പത്രങ്ങളും സ്വീകരിച്ചത്.

Kashmiris took to the streets to protest the  Pahalgam terror attack and express solidarity with the victims. A bandh was observed in the Kashmir Valley yesterday to protest the killings. As organizations from all walks of life supported the bandh, the situation literally came to a standstill.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  2 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  2 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  2 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  2 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  2 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  2 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  2 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 days ago
No Image

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31

Kerala
  •  2 days ago

No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  2 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  2 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  2 days ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  2 days ago