
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates

ദുബൈ: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. രാജ്യത്തുടനീളം ചൂടും ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയുമാണുള്ളത്. ദുബൈ, അബൂദബി തുടങ്ങിയ തീരദേശ നഗരങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഉള്‍ പ്രദേശങ്ങളിലും താപനിലയില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ബഡാ ദഫാസില്‍ (അല്‍ ദഫ്ര മേഖല) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 46.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ താപനില.
തീരദേശ പ്രദേശങ്ങളില്‍ താരതമ്യേന ചൂട് കൂടുതലാണ്. 40 ഡിഗ്രിക്കും 44 ഡിഗ്രിക്കും ഇടയിലാണ് തീരദേശ നഗരങ്ങളിലെ താപനില. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില അനുഭവപ്പെടുന്നു. പര്‍വതപ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഈ കനത്ത താപനിലയില്‍ നിന്ന് അല്പമെങ്കിലും ആശ്വാസമുള്ളത്. 35 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് പര്‍വത പ്രദേശങ്ങളിലെ താപനില.
ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവ് അന്തരീക്ഷമര്‍ദ്ദത്തില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന കാലഘട്ടമാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് കാലാവസ്ഥാ സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും. വടക്കന്‍ അര്‍ദ്ധഗോളത്തില്‍ പകല്‍ സമയം ക്രമേണ വര്‍ദ്ധിക്കുന്നു, ഇത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വായുവിന്റെ താപനിലയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവിന് കാരണമാകുന്നു. മാര്‍ച്ചിനെ അപേക്ഷിച്ച്, ഈ മാസം ശരാശരി വായുവിന്റെ താപനില 3-5 ഡിഗ്രി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് വരാനിരിക്കുന്ന ചൂടുള്ള ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്.
രാജ്യത്ത് നാളെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഭാഗികമായി മേഘാവൃതമായിരിക്കും. തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്കായിരിക്കും കാറ്റ് പ്രധാനമായും വീശുക. വടക്കോട്ട് നീങ്ങുന്തോറും ഇടയ്ക്കിടെ കാറ്റ് ശക്തി പ്രാപിച്ചേക്കാം.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെയാകുമെന്നും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലും ഒമാന്‍ കടലും ശാന്തമായിരിക്കും.
Coastal cities in the UAE are experiencing extreme heat as temperatures soar. Authorities urge residents to take precautions as the heatwave is expected to intensify in the coming days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു
uae
• 11 hours ago
സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ
Kerala
• 11 hours ago
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
Kerala
• 11 hours ago
സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍
Kerala
• 11 hours ago
മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ
National
• 11 hours ago
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
National
• 12 hours ago
എണ്ണ ഇതര വ്യാപാരത്തില്‍ കുതിച്ച് സഊദി അറേബ്യ; 2024ല്‍ രേഖപ്പെടുത്തിയത് 13% വര്‍ധനവ്
latest
• 12 hours ago
വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്
Kerala
• 13 hours ago
എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ...
uae
• 13 hours ago
ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ
Kerala
• 13 hours ago
പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?
Kerala
• 13 hours ago
കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍
Kuwait
• 14 hours ago
അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം
National
• 15 hours ago
ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
National
• 15 hours ago
'സേനകളുടെ മനോവീര്യം തകര്‍ക്കരുത്'; പഹല്‍ഗാം ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി
National
• 17 hours ago
ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ്
Kerala
• 18 hours ago
ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ
International
• 18 hours ago
യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ
International
• 19 hours ago
യുഎഇയിലെ സ്കൂള്‍ സമയം പുനഃക്രമീകരിച്ചു; മാറ്റത്തിനു പിന്നിലെ കാരണമിത്
uae
• 16 hours ago
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
Kuwait
• 16 hours ago
മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്പെന്ഷന്
latest
• 17 hours ago