HOME
DETAILS

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു;  മാറ്റത്തിനു പിന്നിലെ കാരണമിത്

  
Web Desk
May 01 2025 | 10:05 AM

UAE Schools Adjust Timings to Beat the Heat Amid Rising Temperatures

ദുബൈ: കുതിച്ചുയരുന്ന താപനിലയും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്ത്, വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഇതിനുപുറമേ സെക്കണ്ടറി വിദ്യാഭ്യാസ സംവിധാനത്തില്‍ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാനും അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

ഏപ്രില്‍ 28 തിങ്കളാഴ്ച മുതല്‍ മിക്ക സ്‌കൂളുകളും പുതുക്കിയ സമയപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 1:35 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7.15 മുതല്‍ 11 വരെയും ക്ലാസുകള്‍ നടക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ വ്യക്തമായ ഹാജര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂള്‍ ഗേറ്റുകള്‍ രാവിലെ 7 മണിക്ക് തുറന്ന് 7:30 ന് അടയ്ക്കും. വൈകി എത്തുന്ന വിദ്യാര്‍ത്ഥികളുടെ കൂടെ രക്ഷിതാവും എത്തണം. വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിലും അക്കാദമിക് പ്രകടനത്തിലും കൃത്യനിഷ്ഠയുടെ സ്വാധീനം അധികൃതര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പുരോഗതി ഉറപ്പാക്കുന്നതിനും കഠിനമായ ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനും പുതിയ സമയക്രമത്തെ പിന്തുണയ്ക്കാന്‍ അധികൃതര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ കാതലായ മാറ്റങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ളത്. പുതിയ പാഠ്യപദ്ധതിയോട് അനുബന്ധിച്ച് പുതിയ എജുക്കേഷണല്‍ പാത്ത് വേ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ എന്നപോലെ സ്വകാര്യ സ്‌കൂളുകളിലും ഇത് ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്കനുസരിച്ചാണ് പാഠ്യപദ്ധതിയില്‍ മാറ്റം കൊണ്ടുവന്നിട്ടുള്ളത്.

വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൊതു, സ്വകാര്യ സ്‌കൂളുകളിലെ അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്കായി സമഗ്രമായ പരിശീലന പരിപാടികളുടെ ഒരു പരമ്പരയും അവതരിപ്പിച്ചിട്ടുണ്ട്. 

കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം, വ്യക്തിഗത കൗണ്‍സിലിംഗ്, വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കും തൊഴില്‍ വിപണി ആവശ്യങ്ങള്‍ക്കും അനുസൃതമായി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ദിശ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ആധുനിക ഉപകരണങ്ങളുടെ ഉപയോഗം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടും. 

In response to escalating summer temperatures, UAE schools have revised their schedules, starting earlier in the day to ensure student safety and comfort. Classes now run from 7:15 AM to 1:35 PM, Monday through Thursday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ

International
  •  7 hours ago
No Image

കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്

Kuwait
  •  7 hours ago
No Image

മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

Kerala
  •  8 hours ago
No Image

ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

National
  •  8 hours ago
No Image

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം

Kerala
  •  9 hours ago
No Image

മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം

National
  •  9 hours ago
No Image

മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു

latest
  •  9 hours ago
No Image

കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളിലെല്ലാം പുറത്ത്; മേലുദ്യോ​ഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ

Kerala
  •  17 hours ago
No Image

കണ്ണൂരിൽ അമിത വേ​ഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു

International
  •  18 hours ago