HOME
DETAILS

മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  
May 01 2025 | 09:05 AM

Mangaluru lynching Three policemen suspended

മംഗളുരു: മംഗളുരുവില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യവിലോപം കാണിച്ച മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മംഗളുരു റൂറല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെകടര്‍ കെആര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സറ്റബിള്‍ പി ചന്ദ്ര, കോണ്‍സറ്റബിള്‍ യല്ലലിംഗ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

വയനാട് പുല്‍പ്പള്ളിയില്‍ താമസിക്കുന്ന മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്‌റഫി(36)നെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരുപത്തഞ്ചോളം ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് ആക്രമണം ഉണ്ടായെന്നറിഞ്ഞിട്ടും ലാഘവത്തോടെ കൈകാര്യം ചെയ്തതിനാണ് പൊലിസുകാരെ സസ്‌പെന്റ് ചെയ്തത്. മൃതദേഹത്തില്‍ നേരിയ മുറിവെന്നാണ് പൊലിസ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ പൊലിസ് പ്രാദേശിക ബിജെപി നേതാക്കള്‍ക്ക് വഴങ്ങിയെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഇതിനകം ഇരുപതു പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ആള്‍ക്കൂട്ട കൊലപാതകം മൂലമാണ് മരണം സംഭവിച്ചതെന്ന ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്ന്, ഭാരതീയ ന്യായ സംഹിതയുടെ 103(2), 115(2), 189(2), 190, 191(1) (കലാപം), 191(3), 240 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളിലെല്ലാം പുറത്ത്; മേലുദ്യോ​ഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ

Kerala
  •  18 hours ago
No Image

കണ്ണൂരിൽ അമിത വേ​ഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു

International
  •  19 hours ago
No Image

മുസ്‌ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന

National
  •  20 hours ago
No Image

യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി  പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു

uae
  •  21 hours ago
No Image

സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ 

Kerala
  •  21 hours ago
No Image

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

Kerala
  •  21 hours ago
No Image

സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍

Kerala
  •  21 hours ago
No Image

മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ

National
  •  21 hours ago
No Image

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

National
  •  a day ago