ഗുണ്ടാസംഘം ടെമ്പോഡ്രൈവറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
കഠിനംകുളം: നാലംഗ ഗുണ്ടാസംഘം ടെമ്പോഡ്രൈവറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.
കഴക്കൂട്ടം പോങ്ങറ പുതുവല്‍ പുത്തന്‍വീട്ടില്‍ ശിവദാസന്റെയും രാധയുടെയും മകന് അരുണ്ദാസിനാണ് (24) വെട്ടേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ അരുണിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30ന് കുമിഴിക്കരയില്‍ വച്ചാണ് സംഭവം. സുഹൃത്തിനെ കൊണ്ടുവിടാന്‍ കുമിഴിക്കരയില്‍ പോയിട്ട് തിരികെ വരുമ്പോഴാണ് ഇരുട്ടില്‍ പതിയിരുന്ന സംഘം അരുണ്‍ദാസിനെ തടഞ്ഞുനിര്‍ത്തി വെട്ടിയതെന്ന് പൊലിസ് പറഞ്ഞു.
തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ അരുണ്‍ദാസ് സ്വയം കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയില്‍ എത്തി. പരുക്ക് ഗുരുതരമായതിനാല്‍ ബന്ധുക്കളെത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രണ്ടുവര്‍ഷം മുമ്പ് പോങ്ങറയും കുമിഴിക്കരയും രണ്ടുചേരിയായിട്ട് ഓണാഘോഷം നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടു പലപ്പോഴും അക്രമങ്ങളും നടന്നിരുന്നു. ഇന്നലത്തെ സംഭവവും അതിന്റെ തുടര്‍ച്ചയാണെന്നാണ് നിഗമനം.
പ്രതികളില്‍ കഴക്കൂട്ടത്തെ എ.ടി.എം കൗണ്ടര്‍ അടിച്ച തകര്‍ത്ത കേസിലും തമിഴ്നാട്ടില്‍ റെയില്‍വേ സ്റ്റേഷനില്‍ ആക്രമം നടത്തി പണം തട്ടിയെടുത്ത കേസിലും ഉള്‍പ്പെട്ടവരുമുണ്ടെന്നും ഇവര്‍ക്കായി
തിരച്ചില്‍ ഊര്‍ജിതമാക്കിയതായും കഴക്കൂട്ടം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."