HOME
DETAILS
MAL
എ.ടി.എം പിന് നമ്പര്‍ ചോര്‍ത്തി സൈനികന്റെ പണം തട്ടി
backup
September 04 2016 | 21:09 PM
ഗഡല്ലൂര്‍: എ.ടി.എം പിന് നമ്പര്‍ ചോര്‍ത്തി കുന്നൂര് വെല്ലിംഗ്ടണ്‍ സൈനിക ക്യാംപിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പണം തട്ടി. ബാങ്കില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് എ.ടി.എം കാര്‍ഡ് നമ്പറും പിന് നമ്പറും ചോദിച്ച ശേഷം വ്യാജ കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
എ.ടി.എം കാര്‍ഡിന്റെ കാലാവധി അവസാനിച്ചെന്നും മറ്റും പറഞ്ഞാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരങ്ങള്‍ ചോദിച്ച് ബാങ്കില്‍ നിന്ന് വിളിക്കുകയില്ലെന്നും ഇത്തരം കോളുകള്‍ വന്നാല്‍ പൊലിസിനെ അറിയിക്കണമെന്നും ജില്ലാ പൊലിസ് മേധാവി മുരളിറംബ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."