അമേരിക്കയുമായി ആണവ കരാറിന് തയാറാകണമെന്ന് ഇറാനോട് സഊദി അറേബ്യ
റിയാദ്: ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മില്‍ ചര്‍ച്ച നടന്നുവരുന്നതിനിടെ, അമേരിക്കയുമായി ആണവ കരാറിന് തയാറാകണമെന്ന് ഇറാനോട് സഊദി അറേബ്യ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയാണിതെന്നും സഊദി ഇറാനെ ഉപദേശിച്ചു. കഴിഞ്ഞ മാസം സഊദി പ്രതിരോധ മന്ത്രിയാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ക്ക് സഊദി രാജാവിന്റെ സന്ദേശം കൈമാറിയത്. ഇസ്‌റാഈലുമായുള്ള യുദ്ധം ഒഴിവാക്കാന്‍ ആണവ കരാറില്‍ യു.എസ് മുന്നോട്ടുവച്ച കരാരില്‍ ചര്‍ച്ച നടത്തണമെന്നാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെഹ്‌റാനില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇക്കാര്യം ഇറാനെ അറിയിച്ചത്. ഏപ്രില്‍ 17 നായിരുന്നു സഊദി പ്രതിരോധ മന്ത്രിയുടെ അടച്ചിട്ട മുറിയിലെ ചര്‍ച്ച. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാന്‍, സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി എന്നിവരെയും സഊദി പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പ്രിന്‍സ് ഖാലിദ് ഒന്നാം ട്രംപ് ഭരണത്തില്‍ വാഷിംഗ്ടണിലെ സഊദി അംബാസഡറായിരുന്നു.
അഞ്ചുഘട്ട ചര്‍ച്ചകളാണ് ഇതുവരെ കഴിഞ്ഞത്. മധ്യസ്ഥരാജ്യമായ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, യുഎസിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തണമൊണ് യു.എസ് ആവശ്യം. എന്നാല്‍, യുദ്ധാവശ്യമല്ലാതെ ഊര്‍ജ്ജം ഉടക്കമുള്ള സിവിലയന്‍ ആവശ്യങ്ങള്‍ക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്നാണ് ഇറാന്‍ നിലപാട്. യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ യു.എസിന്റെ അനുമതി ആവശ്യമില്ലെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചത്.
Saudi Arabia tells Iran to prepare for nuclear deal with US
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."