HOME
DETAILS

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

  
November 17, 2025 | 3:30 PM

nia arrest another person in delhi red fort blast case

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലെടുത്ത് എന്‍.ഐ.എ. ശ്രീനഗര്‍ സ്വദേശിയായ ജസീര്‍ ബീലാല്‍ വാണിയാണ് അറസ്റ്റിലായത്. ഡല്‍ഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഉമര്‍ ഉള്‍പ്പെടുന്ന സംഘത്തിന് സാങ്കേതിക സഹായം നല്‍കിയത് ജസീര്‍ ആണെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണത്തിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും എന്‍.ഐ.എ അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ 15 പേർക്കാണ് ജീവൻ നഷ്ടമായത്. 

കഴിഞ്ഞ ദിവസം ഉമറിന്റെ സഹായിയായ അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയത് റഷീദ് അലിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് വേണ്ടി കാര്‍ വാങ്ങാനായി റഷീദ് അലി ഡല്‍ഹിയില്‍ എത്തിയെന്നും എന്‍.ഐ.എ അറിയിച്ചു. 

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉമര്‍, അമീര്‍ റഷീദ് അലിയുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസായിരുന്നു. കാര്‍ ഓടിച്ചത് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഉമറാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകള്‍ക്കായി വാഹനം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, യുപി പൊലസ് സേനകളുമായും, വിവിധ ഏജന്‍സികളുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്,' എന്‍.ഐ.എ വക്താവ് പറഞ്ഞിരുന്നു. 

NIA has arrested another person in the Red Fort blast case; the detainee is Srinagar resident Jaseer Bilal Wani.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  2 hours ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  2 hours ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  3 hours ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  3 hours ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  3 hours ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  3 hours ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  4 hours ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  4 hours ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  4 hours ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  4 hours ago