HOME
DETAILS

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

  
Web Desk
November 17, 2025 | 4:46 PM

fortuner car with tourists met accident in athirappilly

തൃശൂർ: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളി കണ്ട് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ഫോർച്ചൂണർ കാർ പുറകിലേക്ക് എടുത്തപ്പോഴാണ് അപകടമുണ്ടായത്. റിവേഴ്‌സ് ഗിയറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അമിത വേഗതയിൽ 40 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. 

പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാൻ, ആൻസിയ, ക്ലാര, മിലി, മുഹമ്മദ് സുൽത്താൻ എന്നിവർക്കാണ് പരിക്കേറ്റത്. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ 108 ആംബുലൻസിൽ പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിലെത്തിച്ചു. ഹോട്ടൽ ജീവനക്കാരായ എട്ട് പേരും ബെംഗളൂരുവിൽ നിന്നമുള്ള രണ്ട് സുഹൃത്തുക്കളുമായാണ് അതിരപ്പിള്ളിയിലെത്തിയത്.

Athirappilly, a Fortuner car carrying hotel staff overturned into a gorge, injuring 10 people, with one critically hurt. The accident occurred when the vehicle lost control in reverse and fell about 40 feet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  2 hours ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  2 hours ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  2 hours ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  3 hours ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  3 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  3 hours ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  3 hours ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  4 hours ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  4 hours ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  5 hours ago