സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രായത്തട്ടിപ്പ് നടത്തിയ വിദ്യാര്‍ഥിയെ അയോഗ്യയാക്കാനാണ് നീക്കം. വിദ്യാര്‍ഥി പഠിച്ച സ്‌കൂളിനെ താക്കീത് ചെയ്യും.
പുല്ലൂരാംപാറ സ്‌കൂളിലെ അത്‌ലറ്റായ 21 വയസുകാരി 19 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ മത്സരിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ ഗെയിംസിന് ശേഷം വിദ്യാര്‍ഥി സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100, 200 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ച വിദ്യാര്‍ഥി വെള്ളി മെഡല്‍ നേടിയിരുന്നു. മെഡല്‍ ദാനത്തിന് പിന്നാലെ മറ്റ് മത്സരാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങി. ഹിയറിങ് വെച്ചപ്പോഴും മതിയായ രേഖകള്‍ ഹാജരാക്കാന്‍ സ്‌കൂളിന് സാധിച്ചില്ല. വിദ്യാര്‍ഥി സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്ന ന്യായമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
The education department has taken action in the state school sports meet for age fraud. The student involved will be disqualified, and the school where the student studied will receive a warning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."