സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സിപിഐഎമ്മിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി പാർട്ടിയിൽ നിന്നും രാജിവെച്ചു.
സിപിഐഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗവും ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ് രാജി പ്രഖ്യാപിച്ച ലൈലാ ബീവി. കഴിഞ്ഞ രണ്ടുതവണ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചത് ലൈലാ ബീവിയാണ്. ടിക്കറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടി വിടാനുള്ള കടുത്ത തീരുമാനം.
നിലവിലെ സാഹചര്യത്തിൽ, കുളത്തൂപ്പുഴ ടൗൺ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ലൈലാ ബീവി വ്യക്തമാക്കി. പാർട്ടിയിലെ പ്രമുഖ നേതാവ് തന്നെ രാജിവെച്ച് വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുന്നത് സിപിഐഎമ്മിന് കടുത്ത വെല്ലുവിളിയാകും.
Kulathupuzha Panchayat President Laila Beevi resigned from the CPI(M) and announced her intention to contest as an independent candidate for the Kulathupuzha Town ward.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."