HOME
DETAILS

ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ

  
June 25 2025 | 11:06 AM

Italian giants AC Milan are reportedly preparing to sign Croatian legend Luka Modric

ക്രൊയേഷ്യൻ ഇതിഹാസം ലുക്ക മോഡ്രിച്ചിനെ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എസി മിലാനിയിൽ ചേരാൻ മോഡ്രിച്ച് സമ്മതിച്ചു എന്നാണ് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ അറിയിച്ചത്. ഫിഫ ക്ലബ്ബ് ലോകകപ്പ് ടൂർണമെന്റ് കഴിഞ്ഞാൽ ഉടൻ ക്രൊയേഷ്യൻ മിഡ്ഫീൽഡർ എസി മിലാനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ സീസൺ അവസാനത്തോടുകൂടിയാണ് മോഡ്രിച്ച് റയൽ മാഡ്രിഡ് ഒപ്പമുള്ള തന്റെ ഐതിഹാസികമായ ഫുട്ബോൾ യാത്ര അവസാനിപ്പിച്ചത്. 2012ൽ സ്പാനിഷ് ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിച്ച മോഡ്രിച്ച് ഐതിഹാസികമായ ഫുട്ബോൾ കരിയറാണ് കെട്ടിപ്പടുത്തുയർത്തിയത്. ആറ് ചാമ്പ്യൻസ് ലീഗുകളും നാല് ലാലിഗ കിരീടങ്ങളും ഉൾപ്പെടെ 28 ട്രോഫികളാണ് താരം റയലിനൊപ്പം നേടിയത്. 2012ൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിലാണ് ലൂക്ക റയലിനായി അരങ്ങേറ്റം കുറിച്ചത്.

മത്സരത്തിൽ ജർമൻ താരം മെസ്യൂട് ഓസിലിനെ പിൻവലിച്ചാണ് കോച്ച് ലൂക്കയെ കളത്തിൽ ഇറക്കിയത്. പിന്നീട് ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിന്റെ മധ്യനിര അടക്കിഭരിക്കുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. 

അതേസമയം കഴിഞ്ഞ സീസണിൽ സിരി എയിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു എസി മിലാൻ ഫിനിഷ് ചെയ്തിരുന്നത്. 38 മത്സരങ്ങളിൽ നിന്നും 18 വിജയവും 9 സമനിലയും 11 തോൽവിയും അടക്കം 63 പോയിന്റ് ആയിരുന്നു ഇറ്റാലിയൻ ക്ലബ്ബിന്റെ കൈവശമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ നഷ്ടപ്പെട്ട ലീഗ് കിരീടം ഇത്തവണ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് തിരിച്ചെടുക്കാൻ ആയിരിക്കും എസി മിലാൻ ലക്ഷ്യം വെക്കുക.

Italian giants AC Milan are reportedly preparing to sign Croatian legend Luka Modric



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  4 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  5 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  11 hours ago
No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  12 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  12 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  12 hours ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  12 hours ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  13 hours ago