
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(27-6-2025) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
തൃശ്ശൂര്‍
തൃശ്ശൂര്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 27) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
പാലക്കാട്
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ ജൂൺ 27ന് ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ. സ്‌കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
കോട്ടയം
മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അതേസമയം, അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും 2025 ജൂൺ 30 വരെ നിരോധിച്ച് ഉത്തരവായി.
പത്തനംതിട്ട
കനത്ത മഴയുടെ സാഹചര്യത്തിൽ 27-06-2025(വെള്ളിയാഴ്ച) അങ്കണവാടികൾ, സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
വയനാട്
വയനാട് ജില്ലയിൽ നാളെ (ജൂൺ 27) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
നിലമ്പൂർ താലൂക്ക്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും നാളെ (ജൂൺ 27 ന്) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
കുട്ടനാട്, ചേർത്തല താലൂക്ക്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിൽ കുട്ടനാട്, ചേർത്തല എന്നീ താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 ജൂൺ 27 ( വെളളിയാഴ്ച ) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
Due to continuous heavy rainfall in Kerala, school holidays have been declared for seven districts - Thrissur, Ernakulam, Idukki, Kottayam, Wayanad, Palakkad, and Pathanamthitta - on June 27, 2025. Additionally, educational institutions in Nilambur taluk of Malappuram district have also been given a holiday [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 9 hours ago
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 9 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 9 hours ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 9 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 9 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 10 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 10 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 10 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 10 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 10 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 11 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 11 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 11 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 11 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 12 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 12 hours ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 12 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 12 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 12 hours ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 12 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 12 hours ago