HOME
DETAILS

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

  
June 26 2025 | 17:06 PM

Shubhanshu Shuklas First Words from ISS I Proudly Carry Indias Flag

ഫ്ലോറിഡ: ആക്സിയം മിഷൻ 4-ലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ആദ്യ പ്രതികരണവുമായി രംഗത്തെത്തി. 1984-ൽ രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനും,അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായ ലക്നൗ സ്വദേശിയായ 39-കാരനായ ശുഭാൻഷു, ദേശീയപതാക അഭിമാനത്തോടെ തോളിൽ വഹിക്കുന്നുവെന്ന് ഹിന്ദിയിൽ പ്രതികരിച്ചു.

"എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാർക്ക് ഒരു ചെറിയ സന്ദേശം, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും കൊണ്ട് ഞാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിരിക്കുന്നു. ഇത് എളുപ്പമാണെന്ന് തോന്നുമെങ്കിലും ഞങ്ങളുടെ തലയ്ക്ക് അൽപം ഭാരം തോന്നുന്നു, പക്ഷേ അതൊന്നും പ്രശ്നമല്ല. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ അതിനോട് പൊരുത്തപ്പെടും"- ശുഭാൻഷു ശുക്ല ഹിന്ദിയിൽ പറഞ്ഞു.
"വരും ദിവസങ്ങളിൽ, ഞങ്ങൾ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ഞാൻ നിങ്ങളോട് എല്ലാവരോടും സംസാരിക്കുന്നത് തുടരും. ഞാൻ വളരെ ആവേശത്തിലാണ്, എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു. ഈ യാത്രയിൽ നിങ്ങൾ എല്ലാവരും ഒരുപോലെ ആവേശഭരിതരാണെന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി. ജയ് ഹിന്ദ്. ജയ് ഭാരത്"- ശുഭാൻഷു കൂട്ടിച്ചേർത്തു.

മിഷൻ വിശദാംശങ്ങൾ

2025 ജൂൺ 25-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01-ന്, നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ശുഭാൻഷു ഉൾപ്പെട്ട നാലംഗ സംഘം ബഹിരാകാശത്തേക്ക് കുതിച്ചു. ജൂൺ 26-ന് വൈകുന്നേരം 4:01-ന് ഡ്രാഗൺ പേടകം ISS-മായി ഡോക്ക് ചെയ്തു, 5:44-ന് സംഘം നിലയത്തിൽ പ്രവേശിച്ചു.

അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസ്, നാസയുമായി സഹകരിച്ചാണ് ഈ ദൗത്യം സംഘടിപ്പിച്ചത്. സംഘത്തിൽ നാസയുടെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവർ ഉൾപ്പെടുന്നു. രണ്ടാഴ്ച നീണ്ട ദൗത്യത്തിൽ, സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും.

Indian Air Force Group Captain Shubhanshu Shukla, the first Indian to reach the International Space Station (ISS) via Axiom Mission 4, shared his excitement from space. The 39-year-old from Lucknow, speaking in Hindi, said, “My head feels heavy, but it’s no issue; I proudly carry India’s flag on my shoulders.” Launched on June 25, 2025, from NASA’s Kennedy Space Center, the mission docked with the ISS on June 26. Shukla, alongside NASA’s Peggy Whitson, Poland’s Slawosz Wisniewski, and Hungary’s Tibor Kapu, will conduct scientific experiments over two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  an hour ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  2 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  2 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  8 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  9 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  9 hours ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  9 hours ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  10 hours ago
No Image

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

International
  •  10 hours ago