HOME
DETAILS

ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്‍കി ഗവര്‍ണര്‍

  
Web Desk
June 26 2025 | 14:06 PM

Governor Responds to CM Pinarayi Vijayans Letter on Bharathamabha Row

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിന് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും, ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്നും ഗവര്‍ണര്‍ ന്യായീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നു ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

മാത്രമല്ല രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടന തലവനെ അപമാനിക്കുന്നതായിരുന്നെന്നും, പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 


ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന്‍ ഉപയോഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്. ഇത്തരം ബിംബങ്ങള്‍ ഭരണഘടന വിരുദ്ധമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശം. 

' ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണം. ഇതിന് വിരുദ്ധമായ സാഹചര്യങ്ങള്‍ ഉണ്ടാവരുത്,' എന്നീ നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

Kerala Governor Rajendra Arlekar has responded to Chief Minister Pinarayi Vijayan's letter regarding the controversial Bharathamabha event, where the national personification was portrayed with a saffron flag.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  5 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  6 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  6 hours ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  6 hours ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  6 hours ago
No Image

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

International
  •  6 hours ago
No Image

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്

Kerala
  •  6 hours ago
No Image

തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ 

Football
  •  7 hours ago