HOME
DETAILS

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

  
June 27 2025 | 01:06 AM

online scam in Kannur Doctor loses 45 crore

കണ്ണൂർ: കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് നഷ്ടമായത് 4,43,20,000 രൂപ. ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കൂടിയാണിത്. വാട്ടസ് ആപ്പ് സന്ദേശം കണ്ട് വ്യാജ ഷെയർ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴി ട്രേഡിങ് ചെയ്യാൻ ശ്രമിച്ചതിലൂടെയാണ് പണം നഷ്ടമായത്. തട്ടിപ്പുകാർ വിവിധ അക്കൗണ്ടുകളിലേക്ക് ഡോക്ടറെക്കൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ചാർജുകൾ എന്ന് പറഞ്ഞു വീണ്ടും തുക വാങ്ങിയെടുക്കുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ പലതവണകളിലായാണ് പണം തട്ടിയത്. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലിസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പാർട് ടൈം ജോലി, ഓൺലൈൻ ലോൺ; തട്ടിപ്പിന് വഴികൾ പലത് 

കണ്ണൂർ: വാട്സ്ആപ്പിലെ പാർട് ടൈം ജോലി വാഗ്ദാന പരസ്യത്തിന് പിറകേ പോയ പിണറായി സ്വദേശിക്കും  6,25,000 രൂപ നഷ്ടപ്പെട്ടു. തനിക്ക് ലഭിച്ച നിർദേശപ്രകാരം വിവിധ ടാസ്‌കുകൾക്ക് പല അക്കൗണ്ടുകളിലേക്ക് പണം നൽകിയെങ്കിലും നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. സമാന തട്ടിപ്പിൽ ചക്കരക്കൽ സ്വദേശിക്ക് 2,05,000 രൂപയും നഷ്ടമായി. ഫേസ്ബുക്കിൽ പരസ്യം കണ്ട് പണം നൽകിയിട്ടും ഓർഡർ ചെയ്ത സാധനം നൽകാതെ പറ്റിച്ചുവെന്നാണ് മറ്റൊരു പരാതി. തട്ടിപ്പിനിരയായ പിണറായി സ്വദേശിക്ക് 74,000 രൂപയാണ് നഷ്ടമായത്. സമാനമായ തട്ടിപ്പിൽ കതിരൂർ സ്വദേശിക്ക് 43,000 രൂപയും മറ്റൊരു പിണറായി സ്വദേശിക്ക് 21,400 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി വിവിധ ചാർജുകളെന്ന് പറഞ്ഞ് പിണറായി സ്വദേശിയിൽ നിന്നും 64,999 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

online scam in Kannur Doctor loses 45 crore



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  9 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  9 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  10 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  16 hours ago
No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  17 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  17 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  17 hours ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  17 hours ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  18 hours ago