HOME
DETAILS

അറിയാമോ മൊബൈലിലുമുണ്ട് ഇത്തിരിപ്പൊന്ന്...വേര്‍തിരിച്ചെടുക്കാന്‍ പുതിയ സാങ്കേതിക വിദ്യ; ഇ വെയ്സ്റ്റില്‍ നിന്നൊരു മോതിരം പണിതാലോ

  
Web Desk
June 29 2025 | 11:06 AM

Scientists Develop Eco-Friendly Method to Extract Gold from E-Waste

ഡിജിറ്റല്‍ യുഗത്തിന്റെ വളര്‍ച്ചയോടെ ഇലക്ട്രോണിക് മാലിന്യം (ഇ-വേസ്റ്റ്) പെരുകുകയാണ്. ഇന്ന് ലോകം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇ മാലിന്യം. 

എ.ഐ വരെ എത്തി നില്‍ക്കുന്നസാങ്കേതികവിദ്യകളുടെ പുരോഗതി നയിക്കുന്നത് അനുദിനം ഉപേക്ഷിക്കപ്പെടുന്ന ഫോണുകള്‍ മുതല്‍ ലാപാടോപ്പുകള്‍ ഉള്‍പെടെയുള്ള വ്‌സതുക്കളിലേക്കാണ് എന്നതാണ് വാസ്തവം.  യുഎന്‍-ന്റെ ഗ്ലോബല്‍ ഇ-വേസ്റ്റ് മോണിറ്റര്‍ (GEM) പ്രകാരം, 2022-ല്‍ 62 ദശലക്ഷം ടണ്‍ ഇ-വേസ്റ്റാണ് ലോകത്തുണ്ടായത് 2010-നെ അപേക്ഷിച്ച് 82% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2030-ഓടെ ഇത് 82 ദശലക്ഷം ടണ്ണിലെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഇ വെയ്സ്റ്റിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലും ഒരു തരിപൊന്നുണ്ടെന്ന കാര്യം അറിയാമോ നിങ്ങള്‍ക്ക്. 


സ്വര്‍ണ്ണം ഒരിക്കലും തുരുമ്പിക്കാത്തതിനാല്‍, ഫോണിന്റെ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിലെ (IC) ചെറിയ കണക്ടറുകളില്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്.  എന്നാല്‍ വലറെയധികം അളവിലുള്ള സ്വര്‍ണ്ണമൊന്നും സ്മാര്‍ട്ട് ഫോണുകളില്‍ ഇല്ല. എന്നാലും നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഫോണ്‍ മുതലുള്ള വസ്തുക്കളുടെ എണ്ണമെടുത്താല്‍ ഇതില്‍ എത്രമാത്രം സ്വര്‍ണം ഉണ്ടാകുമെന്ന് ഈഹിച്ചു നോക്കൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിനെ എങ്ങനെ വേര്‍തിരിച്ചെടുക്കും എന്നതായിരുന്നു പ്രശ്‌നം. നിലവിലുണ്ടായിരുന്ന രീതികളാകട്ടെ ഏറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും. 

ഇപ്പോഴിതാ വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒരു പരിഹാരം ശസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നൂതനമായ സാങ്കേതിക വിദ്യയെ കുറിച്ച് നേച്ചര്‍ സസ്‌റ്റൈനബിലിറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വ്യക്തമാക്കുന്നത്.   നിലവിലെ രീതികളെ അപേക്ഷിച്ച് ഏറെ പരിസ്ഥിതി സൗഹൃദവും ചെറുകിട സ്വര്‍ണ ഖനനവുമായി ബന്ധപ്പെട്ട ആരോഗ്യ, പരിസ്ഥിതി അപകടങ്ങള്‍ കുറയ്ക്കുന്നതുമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ലേഖനത്തില്‍ പറയുന്നത് ഇത് 

പ്രധാനമായും മൂന്ന് ഘട്ടങ്ങളാണ് ഇതിനുള്ളത്.

സ്വര്‍ണം ലയിപ്പിക്കല്‍ 
സ്വര്‍ണം ലയിപ്പിക്കലാണ് ഇതില്‍ ആദ്യത്തേത്. ട്രൈക്ലോറോഐസോസയനൂറിക് ആസിഡ് ഉപയോഗിച്ച് സ്വര്‍ണം ആദ്യം ലയിപ്പിക്കുന്നു. ഒരു ഹാലൈഡ് കാറ്റലിസ്റ്റ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത് ഇ-വേസ്റ്റ് മെറ്റീരിയലുകളില്‍ നിന്ന് സ്വര്‍ണത്തെ ഓക്‌സിഡൈസ് ചെയ്യുകയും ചെയ്യുന്നു.

സ്വര്‍ണം കൂട്ടിച്ചേര്‍ക്കല്‍ 
ഒരു പ്രത്യേക പോളിസള്‍ഫൈഡ് പോളിമര്‍ സോര്‍ബന്റ് ഉപയോഗിച്ച് ലയിപ്പിച്ച സ്വര്‍ണം തെരഞ്ഞെടുത്ത് കൂട്ടിച്ചേര്‍ക്കുക എന്നതാണ് രണ്ടാമത്തെ ഘട്ടം. 

സ്വര്‍ണം വീണ്ടെടുക്കല്‍
പോളിമര്‍ പൈറോലൈസ് ചെയ്യുകയോ ഡിപോളിമറൈസ് ചെയ്യുകയോ ചെയ്ത് ഉയര്‍ന്ന ശുദ്ധിയുള്ള സ്വര്‍ണം വീണ്ടെടുക്കുക എന്നതാണ് അവസാന ഘട്ടം. 

 ഇലക്ട്രോണിക് മാലിന്യങ്ങളില്‍ മാത്രമല്ല പ്രകൃതിദത്ത അയിരുകളിലും മറ്റ് സ്വര്‍ണം അടങ്ങിയ വസ്തുക്കളിലും ഈ പുതിയ രീതി ഫലപ്രദമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പരമ്പരാഗത ഖനന രീതികളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായ രാസവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നുവെന്നതാണ് ഈ രീതിയുടെ പ്രത്യകത. അതിനാല്‍ തന്നെ കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാക്കുന്നു. 

വന്‍തോതില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതിനാല്‍ ഈ സാങ്കേതികവിദ്യ ഇ വേസ്റ്റുകളെ വിലപ്പെട്ട വിഭവങ്ങളാക്കി മാറ്റുമെന്ന പ്രതീക്ഷയും ശാസ്ത്ര ലോകം പങ്കുവെക്കുന്നു.

 

A breakthrough technology now allows efficient and environmentally safe extraction of gold from electronic waste. Published in Nature Sustainability, the method uses a three-step process involving milder chemicals, offering a cleaner alternative to traditional gold recovery techniques.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  3 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  3 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  3 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  3 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  3 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  3 days ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  3 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  3 days ago

No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  3 days ago