HOME
DETAILS

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

  
Web Desk
August 28 2025 | 12:08 PM

Crowd attacks ministers team in Bihar after alleged neglect

പറ്റ്‌ന: റോഡ് അപകടത്തില്‍ മരിച്ച ഒമ്പതു പേരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ ബീഹാര്‍ ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാറിനെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍. കഴിഞ്ഞയാഴ്ച റോഡ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രകോപിതരായ നാട്ടുകാര്‍ മന്ത്രിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.

ബീഹാറിലെ നളന്ദ ജില്ലയുടെ ഭാഗമായ ജോഗിപൂർ മലാവന്‍ ഗ്രാമത്തില്‍ വെച്ചാണ് മന്ത്രിക്കും എംഎല്‍എക്കും എട്ടിന്റെ പണി കിട്ടിയത്. കഴിഞ്ഞ ആഴ്ച സംഭവിച്ച അപകടത്തില്‍ ഗ്രാമത്തിലെ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മന്ത്രിയും എംഎല്‍എയും അടങ്ങുന്ന സംഘം ഗ്രാമത്തില്‍ എത്തിയതും വലിയൊരു ആള്‍ക്കൂട്ടം ഇവരെ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇരകളുടെ കുടുംബത്തോട് മന്ത്രിയും എംഎല്‍എയും അടങ്ങുന്ന രാഷ്ട്രീയക്കാര്‍ യാതൊരു തരത്തിലുള്ള മാനുഷിക പരിഗണനയും കാണിച്ചില്ലെന്നും നഷ്ടപരിഹാരം  നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മന്ത്രിയും എംഎല്‍എയും അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ കാണാന്‍ എത്താന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണ ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രോഷാകുലരായ നാട്ടുകാരുടെ ആക്രമണത്തില്‍ നിന്നും മന്ത്രിയും എംഎല്‍യും അടങ്ങുന്ന സംഘം പരുക്കേല്‍ക്കാതെ ഓടിരക്ഷപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ അംഗരക്ഷകന് പരുക്കേറ്റതായി വിവരമുണ്ട്. ഇയാള്‍ ചികിത്സയിലാണെന്നാണ് വിവരം. 

കാറുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മന്ത്രിയേയും സംഘത്തേയും പ്രകോപിതരായ നാട്ടുകാര്‍ ഒരു കിലോമീറ്ററോളം പിന്തുര്‍ന്നിരുന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ നിതീഷ് സര്‍ക്കാറിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സൂരജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിശോര്‍ നിതീഷ് കുമാറിനെതിരെ രംഗത്തെത്തി. 

'നിതീഷ് സര്‍ക്കാര്‍ പറ്റ്‌നയിലെ വിദ്യാര്‍ത്ഥികളെയും അംഗന്‍വാടി, ആശാ വര്‍ക്കര്‍മാരെയും മര്‍ദിച്ചു. ഇനിയുള്ളത് പൊതുജനങ്ങളുടെ ഊഴമാണ്. നിതീഷും സംഘവും വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ പൊതുജനം അവരെ അടിച്ചോടിക്കും,' പ്രശാന്ത് കിശോര്‍ പറഞ്ഞു.

Locals in a bihar village follow the minister and his team, attempting to attack them after the accident victims’ families claim they were ignored in the aftermath of the tragic crash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  6 hours ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  6 hours ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  6 hours ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  6 hours ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  6 hours ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  7 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  7 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  7 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  7 hours ago