HOME
DETAILS

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

  
Web Desk
August 28 2025 | 09:08 AM

uae how to report double parking incidents

ദുബൈ: നിങ്ങൾ വാഹനം എടുക്കാൻ തയ്യാറായി വരുമ്പോൾ, മറ്റൊരു ഡ്രൈവറുടെ അശ്രദ്ധമായ പാർക്കിംഗിനാൽ നിങ്ങളുടെ വാഹനം തടസ്സപ്പെട്ടിട്ടുണ്ടോ? ഇത്തരം സാഹചര്യത്തിൽ, അബൂദബിയിലും ദുബൈയിലും വളരെ എളുപ്പത്തിൽ ഇരട്ട പാർക്കിംഗ് റിപ്പോർട്ട് ചെയ്യാം. മാത്രമല്ല, റിപ്പോർട്ട് ചെയ്താൽ പെട്ടെന്നു തന്നെ നിങ്ങൾക്ക് സഹായം ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തുന്ന വാഹനം റിപ്പോർട്ട് ചെയ്താൽ, പൊലിസ് ഉടൻ എസ്എംഎസ് വഴി ആ വാഹന ഉടമയെ ബന്ധപ്പെടുകയും നിയമവിരുദ്ധമായി പാർക്ക് ചെയ്ത വാഹനം മാറ്റണമെന്ന് അറിയിക്കുകയും ചെയ്യും.

ദുബൈയിൽ ഇരട്ട പാർക്കിംഗ് റിപ്പോർട്ട് ചെയ്യുന്ന വിധം

ദുബൈ പൊലിസ് ആപ്പ്:

1) ദുബൈ പൊലിസ് ആപ്പ് വഴി നിങ്ങൾക്ക് ഇരട്ട പാർക്കിംഗ് റിപ്പോർട്ട് ചെയ്യാം. (ദുബൈ പൊലിസ് ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ്, ഹുവായ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്).

2) ‘Reporting Vehicle Obstruction’ എന്ന് സെർച്ച് ചെയ്യുക - ശേഷം, ആപ്പ് തുറന്ന് മുകളിലെ കോണിലുള്ള സെർച്ച് ബാറിൽ ‘Reporting Vehicle Obstruction’ എന്ന് ടൈപ്പ് ചെയ്യുക.

ഇരട്ട പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നൽകുക - സേവനം തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ വാഹനത്തെ തടസ്സപ്പെടുത്തുന്ന വാഹനത്തിന്റെ വിശദാംശങ്ങൾ നൽകണം. 

ആവശ്യമായ ഡീറ്റെയിൽസ്
1) വാഹനത്തിന്റെ നമ്പർ പ്ലേറ്റ്.
2) വാഹനത്തിന്റെ സ്ഥാനം.

3) ‘സബ്മിറ്റ്’ ബട്ടൺ അമർത്തുക - വിവരങ്ങൾ നൽകിയ ശേഷം, ‘സബ്മിറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്യുക.

901 - ദുബൈ നോൺ - എമർജൻസി ലൈൻ

1) 901 എന്ന നമ്പറിലേക്ക് വിളിക്കുക, ദുബൈ പൊലിസിന്റെ ട്രാഫിക് സർവിസസ് വകുപ്പിനായി 1 അമർത്തുക.

2) കോൾ സെന്റർ ഏജന്റുമായി സംസാരിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) വാഹനത്തിന്റെ നമ്പർ പ്ലേറ്റും വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലവും ഏജന്റിനെ അറിയിക്കുക.

തുടർന്ന, ദുബൈ പൊലിസ് വാഹന ഉടമയ്ക്ക് എസ്എംഎസ് വഴി വാഹനം നീക്കം ചെയ്യാനുള്ള നിർദേശം നൽകും. 

In Abu Dhabi and Dubai, residents can easily report double parking incidents that obstruct traffic or block other vehicles. To report such incidents, residents can use the respective emirate's traffic authority apps or websites. In Abu Dhabi, the Integrated Transport Centre (ITC) app or website can be used, while in Dubai, the Dubai Police app or website is available for reporting [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  3 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  3 days ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  3 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  3 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  3 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  3 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  3 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  3 days ago