
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത

മനാമ: ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള കമ്മിറ്റി ഓണ്‍ ദി പീസ് ഫുള്‍ യൂസസ് ഓഫ് ഔട്ടര്‍ സ്‌പേസ് (Committee on the Peaceful Uses of Outer Space - COPUOS) രണ്ടാം ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈനിലെ ശൈഖ ഹെസ്സ ബിന്‍ത് അലി അല്‍ ഖലീഫ. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അറബ് മുസ്‌ലിം വനിതയാണ് ശൈഖ ഹെസ്സ. വിയന്നയില്‍ കഴിഞ്ഞദിവസം നടന്ന കമ്മിറ്റിയുടെ 68ാമത് സമ്മേളനത്തിലാണ് ശൈഖ ഹെസ്സ തെരഞ്ഞെടുക്കപ്പെട്ടത്.
ബിഎസ്എയുടെ നാമനിര്‍ദ്ദേശത്തെത്തുടര്‍ന്ന് അംഗരാജ്യങ്ങള്‍ ശൈഖ ഹെസ്സ ബിന്‍ത് അലിയുടെ നിയമനത്തെ ഏകകണ്ഠമായി അംഗീകരിച്ചു. ബഹിരാകാശ പര്യവേഷണത്തില്‍ അന്താരാഷ്ട്ര സഹകരണത്തിനായുള്ള മുന്‍നിര യുഎന്‍ കമ്മിറ്റിയാണ് Committee on the Peaceful Uses of Outer Space. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി 1959ലാണ് ഐക്യരാഷ്ട്രസഭ സിഒപിയുഒഎസ് സ്ഥാപിച്ചത്. ബഹ്‌റൈന്‍ സ്‌പേസ് ഏജന്‍സിയെ (Bahrain Space Agency - BSA) പ്രതിനിധീകരിച്ചാണ് ശൈഖ ഹെസ്സ സമ്മേളനത്തില്‍ പങ്കെടുത്തത്.
ബഹിരാകാശ രംഗത്ത് ബഹ്‌റൈന്‍ കൈവരിച്ച സമീപകാല നേട്ടങ്ങള്‍ ശൈഖ ഹെസ്സ സമിതി യോഗത്തില്‍ എടുത്ത് പറഞ്ഞു. ഭൂമി നിരീക്ഷണത്തിനായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ഉപഗ്രഹമായ 'അല്‍ മുന്‍തര്‍' വിക്ഷേപിച്ചത്, ബ്രിട്ടീഷ് സ്ഥാപനങ്ങളുമായി സഹകരിച്ച് കാര്‍ബണ്‍ ഉദ്‌വമനം നിരീക്ഷിക്കുന്നതിനുള്ള 'കോ2സാറ്റ്' പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്, ഒമാനുമായുള്ള തന്ത്രപരമായ സഹകരണത്തിലൂടെ ഭ്രമണപഥത്തില്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചത്, പ്രാദേശിക കാലാവസ്ഥാ നിരീക്ഷണത്തിനായുള്ള അറബ് സാറ്റലൈറ്റ് 813 സംരംഭത്തില്‍ സജീവ പങ്കാളിത്തം, മൂന്ന് ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളില്‍ പങ്കാളിത്തം എന്നിവയുള്‍പ്പെടെ ബഹ്‌റൈന്റെ ബഹിരാകാശ നേട്ടങ്ങളും അവര്‍ ഓര്‍മിപ്പിച്ചു.
ഉന്നതതല സാങ്കേതിക വേദികളില്‍ തീരുമാനമെടുക്കുന്നതില്‍ അറബ് സ്ത്രീകളുടെ പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് തന്റെ നിയമനമെന്ന് ഷൈഖ ഹെസ്സ ബിന്‍ത് അലി പറഞ്ഞു. 'സ്‌പേസ് ഫോര്‍ വുമണ്‍', 'സ്‌പേസ് ഫോര്‍ വാട്ടര്‍' തുടങ്ങിയ യുഎന്‍ സംരംഭങ്ങള്‍ക്കുള്ള ബഹ്‌റൈന്റെ പിന്തുണയും വികസ്വര രാജ്യങ്ങള്‍ക്ക് ബഹിരാകാശ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ സഹായിക്കുന്നതിലുള്ള ശ്രമങ്ങളും അവര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
The Bahrain Space Agency (SPA) announced the election of Shaikha Hessa bint Ali Al Khalifa as the Second Vice-Chair of the Committee on the Peaceful Uses of Outer Space (COPUOS) at 68th COPUOS session held in Austria. Shaikha Hessa bint Ali's appointment makes her the first Arab Muslim woman to hold this position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• a day ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• a day ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• a day ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• a day ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 2 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 2 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 2 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 2 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 2 days ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 2 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 2 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 2 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 2 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 2 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 2 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 2 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 2 days ago