HOME
DETAILS

സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം

  
Sudev
July 02 2025 | 11:07 AM

Former Indian player Aakash Chopra is speaking out about the reports that Rajasthan Royals captain Sanju Samson is moving to Chennai Super Kings in the next IPL season

അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുന്നുവെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. ഇപ്പോൾ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ഈ നീക്കത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ചെന്നൈയിൽ എംഎസ് ധോണിയുടെ കൃത്യമായ പകരക്കാരനാവാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

"സഞ്ജു സാംസൺ ചെന്നൈയിലേക്ക് പോവുന്നത് യഥാർത്ഥത്തിൽ സാധ്യതയുള്ളതാണോ? ഇതിനെ സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ രാജസ്ഥാന്റെ ഭാഗത്തു നിന്നും എന്താണ് പ്രതികരണം എന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കാം. സിഎസ്കെയുടെ ഒഫീഷ്യൽസ് പറഞ്ഞത് അവർക്ക് സഞ്ജുവിന് താല്പര്യമുണ്ടെന്നും അവൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ആയതിനാൽ അവനെ കിട്ടിയാൽ നല്ലതായിരിക്കും എന്നാണ്. അവർക്ക് എംഎസ് ധോണിക്ക് അപ്പുറം ഒരു മികച്ച താരത്തെയാണ് ആവശ്യം. അതുകൊണ്ടുതന്നെ സഞ്ജു വളരെ നല്ല ഒരു ഓപ്ഷൻ ആയിരിക്കും. ഇതിൽ എന്റെ ആദ്യ തെരഞ്ഞെടുപ്പ് ധ്രുവ് ജുറൽ ആയിരുന്നു. റിഷബ് പന്തിനെക്കുറിച്ചും ഞാൻ ചിന്തിച്ചിരുന്നു. ഈ ടീമിന് ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ആവശ്യമാണ്. എന്നാൽ ആ വിക്കറ്റ് കീപ്പർ ബാറ്റർ ഉർവിൽ പട്ടേൽ അല്ല കുറച്ചുകൂടി പാരമ്പര്യവും അനുഭവ പരിചയസമ്പത്തും അല്പം വലിയ പേരുമുള്ള ഒരു കീപ്പറെയാണ് ചെന്നൈയ്ക്ക് ആവശ്യം. എംഎസ് ധോണിയുടെ ലെഗസി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു കളിക്കാരനെയാണ് വേണ്ടത് " ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് സിഎസ്കെ ഒഫീഷ്യൽസ് കഴിഞ്ഞ ദിവസം അറിയിച്ചത്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

"ഞങ്ങൾ തീർച്ചയായും സഞ്ജു സാംസണെയാണ് നോക്കുന്നത്. അവൻ ഒരു ഇന്ത്യൻ ബാറ്ററും ഒരു കീപ്പറും ഓപ്പണറുമാണ്. അതിനാൽ, അവൻ ലഭ്യമാണെങ്കിൽ, അവനെ ഞങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താനുള്ള ഓപ്ഷൻ ഞങ്ങൾ തീർച്ചയായും നോക്കും" സിഎസ്കെ ഒഫീഷ്യൽസ് ക്രിക് ബസിനോട് പറഞ്ഞു.

അതേസമയം പരുക്കേറ്റ വൻഷ് ബേദിക്ക് പകരക്കാരനായാണ് യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഉർവിൻ ഈ ഐപിഎൽ സീസണിൽ ചെന്നൈ ടീമിലെത്തിയത്. ഉർവിൽ പട്ടേലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള താരമാണ് ഉർവിൽ. 47 മത്സരങ്ങളിൽ നിന്നും  രണ്ട് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പടെ 1162 റൺസാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കൂടിയാണ് ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനു വേണ്ടി 28 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തിൽ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശർമയുടെ റെക്കോർഡിനൊപ്പവും ഉർവിൽ പട്ടേൽ തന്റെ പേര് എഴുതി ചേർത്തിട്ടുണ്ട്.

Former Indian player Aakash Chopra is speaking out about the reports that Rajasthan Royals captain Sanju Samson is moving to Chennai Super Kings in the next IPL season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  10 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  10 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  10 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  10 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  11 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  11 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  11 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  11 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  11 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  11 hours ago