HOME
DETAILS

പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്

  
August 28 2025 | 04:08 AM

kuwait cabinet receives changing the article 63 of labor law

കുവൈത്ത്: കുവൈത്ത് തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. കുവൈത്ത് പൊതുമരാമത്ത് അതോറിറ്റിയുടെ (PAM) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ-മുസൈനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച്, പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിൽ, ഓരോ അഞ്ച് വർഷത്തിലും സ്വകാര്യ മേഖലയിലെ കുവൈത്തി തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിശ്ചയിക്കണമെന്ന് ഈ ഭേ​ദ​ഗതിയിൽ പറയുന്നു.

കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശി തൊഴിലാളികകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. സ്വദേശിവൽക്കരണ നിരക്ക് ഉയർത്തുക, നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുക, ചില തൊഴിൽ തസ്തികകൾ സ്വദേശികൾക്കായി നീക്കിവയ്ക്കുക, കുവൈത്തി യുവാക്കളെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

സ്വദേശിവൽക്കരണത്തിന് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സാങ്കേതിക, തൊഴിൽ പരിശീലനം ലഭിച്ചവരുടെ കുറവ്, വ്യാവസായിക മേഖലകളിൽ ജോലി ചെയ്യാനുള്ള വിമുഖത, സർക്കാർ മേഖലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും സ്വകാര്യ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള വ്യത്യാസം എന്നിവയാണ് സ്വദേശിവൽക്കരണത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് വർധിപ്പിക്കാനും PAM നിർദ്ദേശിച്ചിട്ടുണ്ട്. വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് വിദേശ ജീവനക്കാരുടെ എണ്ണവുമായി ബന്ധപ്പെടുത്തി നിശ്ചയിക്കുന്നത് കമ്പനികൾക്ക് കുവൈത്തികളെ നിയമിക്കുന്നത് കൂടുതൽ ആകർഷകമാക്കുമെന്നും PAM ചൂണ്ടിക്കാട്ടി.

സ്വദേശികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, തൊഴിൽ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാനും, കുവൈത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കുന്നതിനും സ്വദേശിവൽക്കരണം പ്രധാനപ്പെട്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. 

The Kuwaiti Cabinet has received a draft decree-law aimed at amending Article 63 of the labor law, which governs end-of-service gratuity calculations. This proposed amendment seeks to address issues related to the calculation of gratuity payments for workers in Kuwait, potentially impacting both employees and employers in the country [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  10 hours ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  11 hours ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  11 hours ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  11 hours ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  11 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  12 hours ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  12 hours ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  12 hours ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  13 hours ago