HOME
DETAILS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

  
Web Desk
September 13 2025 | 18:09 PM

actor rajinikanth has praised tamil nadu chief minister mk stalin

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ പുതിയ താരയുദ്ധത്തിന് കളമൊരുങ്ങുന്നുവോ? 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കളം പിടിക്കാന്‍ ടിവികെ നേതാവും നടനുമായ വിജയ് തമിഴ്‌നാട് പര്യടനം ആരംഭിച്ച ദിവസം തന്നെ മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും, പഴയതും പുതിയതുമായ എതിരാളികള്‍ക്ക് അദ്ദേഹം വെല്ലുവിളിയാണെന്നും രജനീകാന്ത് പറഞ്ഞു. 

സംഗീത പ്രതിഭ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് സ്റ്റാലിനെ വാനോളം പുകഴ്ത്തി രജിനീകാന്ത് രംഗത്തെത്തിയത്. 'എന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് അദ്ദേഹം. പഴയ-പുതിയ എതിരാളികള്‍ക്ക് എന്നും വെല്ലുവിളി ഉയര്‍ന്നുന്ന ആള്‍. വരൂ 2026ല്‍ കാണാം എന്ന് ചിരിച്ചുകൊണ്ട് പറയുന്ന ആളാണ് സ്റ്റാലിന്‍,' രജനി പറഞ്ഞു. 

പ്രസംഗത്തിലെ പുതിയ എതിരാളികള്‍ പരാമര്‍ശം വിജയിയെയാണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍ പറയുന്നു. നേരത്തെ തന്നെ വിജയ്-രജനി ആരാധകര്‍ക്കിടയില്‍ പോര്‍വിളികളും, മത്സരങ്ങളും നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെയും, ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഷ്ട്രീയത്തില്‍ കളം നിറയാനുള്ള ശ്രമത്തിലാണ് വിജയ്. മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ മൂവരെയും കനത്ത ഭാഷയില്‍ തന്നെ വിജയ് വിമര്‍ശിച്ചിരുന്നു. 

2026ലെ തെരഞ്ഞെടുപ്പ് വിജയ്ക്കും, സ്റ്റാലിനും ഒരുപോലെ നിര്‍ണായകമാണ്. കമല്‍ ഹാസന്‍, ശരത് കുമാര്‍ അടക്കമുള്ള മറ്റ് താരങ്ങളെ പോലെ രാഷ്ട്രീയത്തില്‍ ആളിക്കത്താന്‍ സാധിക്കാതെ വിജയ് തോറ്റുമടങ്ങുമെന്നാണ് ഡിഎംകെ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഒന്ന്, രണ്ട് സമ്മേളനങ്ങളിലൂടെ തമിഴ് മക്കള്‍ക്കിടയില്‍ തന്റെ സ്ഥാനം എന്താണെന്ന് ആരാധകരുടെ ദളപതി ലോകത്തിന് കാണിച്ച് കൊടുത്തു. ഇതോടെ വിജയ് യെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലേക്ക് ഡിഎംകെ, അണ്ണാ ഡിഎംകെ, ബിജെപി അടക്കമുള്ള കക്ഷികള്‍ കടന്നു. 

ഇതിന്റെ ഭാഗമാണ് രജനീകാന്തിനെ മുന്‍ നിര്‍ത്തിയുള്ള കളിയെന്നാണ് വിമര്‍ശനമുയരുന്നത്. മോദി സ്തുതിയുടെ പേരിലും, കേന്ദ്ര സര്‍ക്കാര്‍ വിധേയത്തത്തിന്റെ പേരിലും ഏറെ പഴി കേട്ട ആളാണ് രജനി. അദ്ദേഹം നേരിട്ട് സ്റ്റാലിനെ പുകഴ്ത്തിയതാണ് വിവാദം ചൂടുപിടിപ്പിച്ചത്. 

actor rajinikanth has praised tamil nadu chief minister mk stalin 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  3 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  3 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  3 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  3 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  3 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  4 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  4 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  4 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  4 hours ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  5 hours ago