HOME
DETAILS

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

  
Web Desk
September 13 2025 | 14:09 PM

18-year-old from thiruvananthapuram district confirmed amoebic encephalitis

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് മസ്തിഷ്‌ക ജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഒരാഴ്ച്ച മുന്‍പ് തന്നെ കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. കുട്ടി കുളിച്ച പൂളിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വിശദ പരിശോധനക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് രോഗ ബാധയേറ്റതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേസുകള്‍ വര്‍ധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

രണ്ടല്ല, ഇതുവരെ മരിച്ചത് 17 പേര്‍, വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വര്‍ഷം ഇതുവരെ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതില്‍ 17 പേര്‍ മരിച്ചെന്നാണ് പുതിയ വിശദീകരണം. നേരത്തെ രണ്ട് മരണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ഔദ്യോഗിക കണക്കില്‍ പറഞ്ഞിരുന്നത്. 

ഇന്നലെ മാത്രം 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 19 കേസുകളും, 7 മരണവും സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളും ജല സമൃദമാണെന്നത് രോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിശദീകരണം.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? 

അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിലൂടെ പകരുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കാണുന്ന 'നൈഗ്ലെറിയ ഫൗളറി' (Naegleria fowleri)  എന്നയിനം അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തി മാരകമായ അണുബാധ ഉണ്ടാക്കുന്നു. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നു. മരണ സാധ്യത കൂടുതലാണ്. 

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

പനി, കഠിനമായ തലവേദന, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.

18-year-old from thiruvananthapuram district confirmed amoebic encephalitis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  2 hours ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  2 hours ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  3 hours ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  3 hours ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  3 hours ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  4 hours ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  4 hours ago
No Image

300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം

Cricket
  •  4 hours ago
No Image

നാല് ദിവസത്തിനിടെ ഇസ്‌റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ

International
  •  5 hours ago