HOME
DETAILS

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

  
September 13 2025 | 15:09 PM

ancestral journey trending in uae costs reach lakhs

ദുബൈ: യാത്ര എന്നത് വെറും അവധിക്കാലം ചിലവഴിക്കാൻ മാത്രമുള്ള ഒരോപ്ഷനല്ല, സ്വന്തം വേര് തേടുന്ന, മനസ്സിനെ പരിവർത്തനം ചെയ്യുന്ന അനുഭവം കൂടിയാണത്. യുഎഇയിൽ 'വംശാവലി അന്വേഷണം' എന്ന പുതിയ യാത്രാ പ്രവണത ശക്തി പ്രാപിക്കുകയാണ്. പൂർവ്വികരുടെ ചരിത്രവും കുടുംബത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ യാത്രകൾ അർത്ഥപൂർണ്ണമായ അനുഭവം സമ്മാനിക്കുന്നു.

"ലോകമെമ്പാടും വംശാവലി ടൂറിസം വൻ തോതിൽ വളരുകയാണ്. യുഎഇയിലെ വൈവിധ്യമാർന്ന ജനസംഖ്യ ഈ പ്രവണതയ്ക്ക് വലിയ അവസരമാണ്. ഇവിടെ ആഡംബര യാത്രകൾക്കപ്പുറം, അർത്ഥവത്തായ അനുഭവങ്ങൾ തേടുന്ന കുടുംബങ്ങൾ കൂടുതലാണ്. വംശാവലി യാത്രകൾ ഈ ദശകത്തിലെ പ്രധാന യാത്രാ ട്രെൻഡുകളിൽ ഒന്നാകും." ദുബൈ ആസ്ഥാനമായുള്ള ബൊട്ടീക്ക് ട്രാവൽ ക്യൂറേറ്ററായ ലുഷെസ്‌കേപ്‌സിന്റെ സ്ഥാപകൻ അഭിഷേക് ദദ്‌ലാനി വ്യക്തമാക്കി.

ലുഷെസ്‌കേപ്‌സ് അടുത്തിടെ ഒരു യൂറോപ്യൻ കുടുംബത്തിനായി മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 നഗരങ്ങൾ ഉൾപ്പെടുത്തി ഒരു ആഡംബര വംശാവലി യാത്ര ആസൂത്രണം ചെയ്തിരുന്നു. സ്വകാര്യ ലോഡ്ജുകൾ, എക്സ്ക്ലൂസീവ് ദ്വീപുകൾ, ആഡംബര കൊട്ടാരങ്ങൾ എന്നിവയിൽ താമസിച്ച്, ഈ കുടുംബം തങ്ങളുടെ പൈതൃകം മനസ്സിലാക്കി. 

"ഇത്തരം യാത്രകൾ വെറും പാസ്‌പോർട്ട് സ്റ്റാമ്പല്ല, കുടുംബത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തുന്ന, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണ്," ദദ്‌ലാനി പറയുന്നു.

വംശാവലി യാത്രകൾ തേടുന്നവർക്ക് വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്. ചിലർ യാത്രയിൽ അർത്ഥം കണ്ടെത്താൻ ആഗ്രഹിക്കുന്നു, മറ്റുള്ളവർ സ്വന്തം ഭൂതകാലവും സ്വത്വവും മനസ്സിലാക്കാൻ ശ്രമിക്കുന്നു. "നിങ്ങളുടെ പൂർവ്വികർ ജീവിച്ച തെരുവുകളിലൂടെ നടക്കുമ്പോഴോ, മുതുമുത്തശ്ശിമാർ നിർമ്മിച്ച വീടിനുള്ളിൽ നിൽക്കുമ്പോഴോ ഉണ്ടാകുന്ന വൈകാരിക അനുഭവം വിവരിക്കാനാവില്ല. ഇത് ഭൂതകാലവും വർത്തമാനവും ബന്ധിപ്പിക്കുന്നു, തലമുറകൾക്ക് അഭിമാനവും സ്വത്വവും നൽകുന്നു," ദദ്‌ലാനി വിശദീകരിക്കുന്നു.

ഈ യാത്രകൾ എളുപ്പമല്ല. വംശാവലി ഗവേഷണത്തിനായി പ്രൊഫഷണൽ വംശാവലിശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ, ആർക്കൈവിസ്റ്റുകൾ എന്നിവരുമായി സഹകരിക്കേണ്ടതുണ്ട്. കുടുംബ രേഖകൾ, ജനന സർട്ടിഫിക്കറ്റുകൾ, പഴയ ഫോട്ടോകൾ, വാമൊഴി ചരിത്രങ്ങൾ, ഡിഎൻഎ ടെസ്റ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് യാത്ര ആസൂത്രണം ചെയ്യുന്നത്. "ഞങ്ങൾ ഗവേഷണം നടത്തി, കുടുംബത്തിന്റെ കഥ ജീവനുള്ള ഒരു യാത്രയാക്കി മാറ്റുന്നു. സ്വകാര്യ ആർക്കൈവുകൾ, പൂർവ്വിക വീടുകൾ, സാംസ്കാരിക അനുഭവങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണിത്," ദദ്‌ലാനി കൂട്ടിച്ചേർത്തു.

ദുബൈയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബത്തിന് ലുഷെസ്‌കേപ്‌സ് സംഘടിപ്പിച്ച യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സാൻസിബാർ, നെയ്‌റോബി, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്, അവർ തങ്ങളുടെ പൂർവ്വിക വീട്ടിൽ ബന്ധുക്കളുമായി വീണ്ടും ഒന്നിച്ചു. "മൂന്ന് തലമുറകൾ ആലിംഗനം ചെയ്യുന്നത് കണ്ടത് എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നായിരുന്നു," ദദ്‌ലാനി ഓർക്കുന്നു.

ഈ ആഡംബര വംശാവലി യാത്രകൾക്ക് ചെലവ് കുറവല്ല. ഒരാഴ്ചത്തെ പ്രാദേശിക യാത്രയ്ക്ക് 91,812 ദിർഹം ($25,000) വരെയാണ് ചിലവ് വരുന്നത്. എന്നാൽ മൾട്ടി-കൺട്രി യാത്രകൾക്ക് 367,250 ദിർഹം ($100,000) വരെ ചിലവ് വരാം. "പക്ഷേ, ഇത് പണത്തിന്റെ കാര്യമല്ല. ഒരു കുട്ടി തന്റെ പൂർവ്വിക കഥകൾ കേൾക്കുന്നതോ, ഒരാൾ തന്റെ പൂർവ പിതാക്കളുടെ വീട്ടിൽ നിൽക്കുമ്പോൾ കണ്ണീർ വാർക്കുന്നതോ കാണുമ്പോൾ, അത് ഏതൊരു ആഡംബരത്തിനും മുകളിലാണ്," ദദ്‌ലാനി കൂട്ടിച്ചേർത്തു.

Genealogy tourism is gaining popularity in the UAE, with families exploring their roots through meaningful ancestral journeys. Curated by experts, these luxurious trips, costing lakhs, reconnect people with their heritage across continents, offering transformative experiences.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  2 hours ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  3 hours ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  3 hours ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  3 hours ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  4 hours ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  4 hours ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  4 hours ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

Cricket
  •  4 hours ago