HOME
DETAILS

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

  
Sabiksabil
July 07 2025 | 13:07 PM

Pathanamthitta Paramad Accident One Body Found Search Continues for Another Rescue Operations Difficult

 

പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഫയർ ഫോഴ്സ് സ്ഥിരീകരിച്ചു. രണ്ട് തൊഴിലാളികളാണ് കുടുങ്ങിയത്. ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് കുടുങ്ങിയവരിൽ ഉൾപ്പെടുന്നത്. മറ്റ് തൊഴിലാളികളും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന തുടരുന്നതിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.  നീണ്ട രക്ഷാ പ്രവർത്തനത്തിലൊടുവിലാണ് മൃത​ദേഹം കണ്ടെത്തിയത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നത് ദുഷ്കരമായി തുടരുകയാണ്. 

ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. പാറമടയുടെ ദുർഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം (27 അംഗങ്ങൾ) രക്ഷാപ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ ഫയർ ഫോഴ്സ് സംഘവും സ്ഥലത്തേക്ക് എത്തുന്നു. പാറമടയിൽ മുകളിൽ നിന്ന് കല്ലുകൾ അടർന്നു വീഴുന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണമാക്കുന്നു. റോപ്പ് റെസ്ക്യൂ ലക്ഷ്യമിട്ടെങ്കിലും, ഫയർ ഫോഴ്സിന് ഹിറ്റാച്ചിക്ക് സമീപത്തേക്ക് എത്താനാകാത്ത സ്ഥിതിയാണ്. "മാൻപവർ കൊണ്ട് മാത്രം രക്ഷാപ്രവർത്തനം സാധ്യമല്ല. കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കേണ്ടതുണ്ട്. പാറ അടർന്നു വീഴുന്ന ഭാഗം പൊട്ടിച്ചു മാറ്റേണ്ടി വരും," ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ വ്യക്തമാക്കി.

120 ഏക്കർ വിസ്തൃതിയിൽ പ്രവർത്തിക്കുന്ന ഈ പാറമടയ്ക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് കഴിഞ്ഞ ജൂൺ 30-ന് അവസാനിച്ചതാണ്. കോന്നി പഞ്ചായത്തിൽ മുൻ അംഗം ബിജി കെ. വർഗീസ് പാറമടയ്ക്കെതിരെ പരാതി നൽകിയിരുന്നതായി വിവരമുണ്ട്. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. ഫയർ ഫോഴ്സിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സിനോട് തയ്യാറാകാൻ നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്.

 

A massive rock fell on a Hitachi vehicle at a quarry in Chengulath, Payyanamon, Konni, Pathanamthitta, trapping two workers, Mahadev and Ajay Rai from Odisha. One body has been recovered, but rescue operations are extremely challenging due to the rugged terrain and falling rocks. NDRF and additional fire force teams from Kollam and Kottayam are assisting, but reaching the site remains difficult. The quarry, previously under scrutiny for violations, faces renewed concerns as rescue efforts continue



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  20 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  20 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  21 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  21 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  a day ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  a day ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  a day ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  a day ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  a day ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  a day ago

No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  a day ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  a day ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  a day ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  a day ago