HOME
DETAILS

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

  
July 18 2025 | 06:07 AM

Indian team assistant coach Ryan ten Dochette is speaking in praise of Indian star pacer Mohammed Siraj

ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് സിറാജിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. സിറാജിനെ പോലെയൊരു താരത്തെ ഇന്ത്യക്ക് ലഭിച്ചത് ഭാഗ്യമാണെന്നാണ് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞത്. ഇതിന് പുറമെ സിറാജിനെ 'സിംഹം' എന്നും ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് വിശേഷിപ്പിച്ചു.

''ബുംറയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് നമുക്ക് ആദ്യം സിറാജിൽ നിന്ന് തുടങ്ങാം. സിറാജിനെ പോലുള്ള ഒരു താരത്തെ ലഭിച്ചത് എത്ര ഭാഗ്യമാണെന്ന് ഒരു പരിധിവരെ ഞാൻ കരുതുന്നു. ഒരു ഫാസ്റ്റ് ബൗളറിൽ നിന്ന് പ്രതീക്ഷിക്കുന്ന റിസൾട്ട് അദ്ദേഹത്തിന് എല്ലായ്പ്പോഴും ലഭിക്കില്ലെന്ന് എനിക്കറിയാം. എന്നാൽ ഹൃദയത്തിന്റെ കാര്യത്തിൽ സിറാജ് ഒരു സിംഹത്തെപ്പോലെയാണ്. പന്ത് സിറാജിന്റെ കയ്യിൽ ഉള്ളപ്പോഴെല്ലാം എന്തെങ്കിലും സംഭവിക്കാൻ പോകുന്നതുപോലെ എല്ലായ്പ്പോഴും തോന്നും" ടെൻ ഡോഷേറ്റ് പറഞ്ഞു. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിൽ സിറാജ് മികച്ച ഫോമിലാണ് കളിക്കുന്നത്. ബിർമിങ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ നേടിയാണ് സിറാജ് തിളങ്ങിയിരുന്നത്.  19.3 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 70 റൺസ് വിട്ടു നൽകിയാണ് സിറാജ് 6 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ബിർമിങ്ഹാമിൽ 5+ വിക്കറ്റുകൾ സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനും സിറാജിന് സാധിച്ചു. ഇഷാന്ത് ശർമ, ചേതൻ ശർമ, കപിൽ ദേവ് എന്നിവർ മാത്രമാണ് ഈ വേദിയിൽ അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ളൂ. ഇഷാന്ത്‌ ശർമ 2018ലും ചേതൻ ശർമ 1986ലും കപിൽദേവ് 1979ലുമാണ്‌ ഫൈഫർ നേടിയത്. മത്സരത്തിൽ സിറാജിനു പുറമേ ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ്  നാല് വിക്കറ്റുകളും സ്വന്തമാക്കി.

നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചുകൊണ്ട് പരമ്പരയിൽ ഒപ്പം പിടിക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ബെൻ സ്റ്റോക്‌സും സംഘവും വീണ്ടും വിജയിച്ചുകൊണ്ട് പരമ്പരയിൽ മുന്നിലെത്തുകയായിരുന്നു. ജൂലൈ 23 മുതൽ 27 വരെയാണ് നാലാം ടെസ്റ്റ് നടക്കുന്നത്. മാഞ്ചെസ്റ്ററിലാണ് മത്സരം നടക്കുക. 

Indian team assistant coach Ryan ten Dochette is speaking in praise of Indian star pacer Mohammed Siraj Ryan ten Dochette said that India is lucky to have a player like Siraj



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  a day ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  a day ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  a day ago
No Image

അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്

Cricket
  •  a day ago
No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  a day ago
No Image

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

Cricket
  •  a day ago
No Image

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും

National
  •  a day ago
No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  a day ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  a day ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  a day ago