HOME
DETAILS

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

  
September 13 2025 | 17:09 PM

nepal parliament elections scheduled for March 5 2026

കാഠ്മണ്ഡു: ജെന്‍ സീ പ്രക്ഷോഭത്തിന് ശേഷം നേപ്പാള്‍ സാധാരണ ഗതിയിലേക്ക്. അടുത്ത വര്‍ഷം മാര്‍ച്ച് 5ന് നേപ്പാള്‍ പ്രതിനിധി സഭയിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി അധികാരമേറ്റതിന് പിന്നാലെയാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടും, സ്വയം അച്ചടക്കം പാലിച്ചുകൊണ്ടും കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് അവസരമൊരുക്കണമെന്ന് പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ സഹകരിക്കണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു. 'ആറ് മാസത്തിനുള്ളില്‍ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ പാതയില്‍ മുന്നോട്ട് തുടരാന്‍ രാജ്യത്തിനാകും. ഇതിനായി പൗരന്‍മാര്‍ ഒത്തൊരുമിച്ച് കൈക്കോര്‍ക്കണം,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ഞായറാഴ്ച്ചയാണ് പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുക. ചില പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി താല്‍ക്കാലിക മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം എന്നിവയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം വകുപ്പുകള്‍ പ്രധാനമന്ത്രി തന്നെ വഹിക്കുമെന്നാണ് വിവരം. 

രാജ്യം ഞെട്ടിയ പ്രക്ഷോഭത്തില്‍ ആകെ 51 പേര്‍ മരിച്ചതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സുശീല കര്‍ക്കി സന്ദര്‍ശിച്ചു. 

After the Gen Z protests, Nepal is returning to normalcy. President Ram Chandra Paudel has announced that the general elections for the House of Representatives will be held on March 5 next year.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  2 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  3 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  3 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  3 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  3 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  3 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  3 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  4 hours ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  4 hours ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  4 hours ago