HOME
DETAILS

പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്

  
July 20 2025 | 02:07 AM

Former Indian players Harbhajan Singh Shikhar Dhawan and Suresh Raina may withdraw from the match against Pakistan in the 2025 World Championship of Legends tournament according to reports

ലണ്ടൻ: 2025 വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിലെ പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗ്, ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നീ താരങ്ങൾ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ മത്സരം ഇന്ന് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് നടക്കാനിരിക്കുന്നത്. 

ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് മുൻ ഇന്ത്യൻ താരങ്ങളുടെ ഈ നീക്കം. ഈ വിഷയത്തെ സംബന്ധിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രസ്താവനകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. രാജ്യത്തെ പൊതു വികാരങ്ങളെ മാനിച്ചാണ് താരങ്ങൾ ഈ തീരുമാനം എടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

അതേസമയം ടൂർണമെന്റിൽ യുവരാജ് സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത് മറുഭാഗത്ത് മുഹമ്മദ് ഹഫീസിന്റെ കീഴിലാണ് പാകിസ്താൻ എത്തുന്നത്.

ഇന്ത്യൻ ചാമ്പ്യൻസ് സ്ക്വാഡ്

യുവരാജ് സിംഗ്(ക്യാപ്റ്റൻ), ശിഖർ ധവാൻ, ഹർഭജൻ സിംഗ്, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, പിയൂഷ് ചൗള, സ്റ്റുവർട്ട് ബിന്നി, വരുൺ ആരോൺ, വിനയ് കുമാർ, അഭിമന്യു മിഥുൻ, സിദ്ധാർത്ഥ് സിംഗ് കൗൾ, ഗുർകീരത് സിംഗ് കൗൾ.

പാകിസ്ഥാൻ ചാമ്പ്യൻസ് സ്ക്വാഡ്

മുഹമ്മദ് ഹഫീസ് (ക്യാപ്റ്റൻ), കമ്രാൻ അക്മൽ, ഷൊയ്ബ് മാലിക്, ഷർജീൽ ഖാൻ, ആസിഫ് അലി, ഉമർ അമിൻ, ആമിർ യാമിൻ, വഹാബ് റിയാസ്, സൊഹൈൽ ഖാൻ, സൊഹൈൽ തൻവീർ, റുമ്മൻ റയീസ്, ഷാഹിദ് അഫ്രീദി, ഇമാദ് വസീം, സൊഹൈബ് യു. ഖാൻ, മിസ്ബ ഉൾ ഹഖ്, അബ്ദുൾ റസാഖ്, സയീദ് അജ്മൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  19 hours ago
No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  19 hours ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  19 hours ago
No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  20 hours ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  20 hours ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  21 hours ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  a day ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  a day ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  a day ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  a day ago