HOME
DETAILS

സര്‍വേ ഫലങ്ങള്‍ അമ്പരിപ്പിക്കുന്നത്;  58 ശതമാനം വിദ്യാര്‍ഥികളും പഠനത്തിനായി  ഉപയോഗിക്കുന്നത് എഐ

  
July 21 2025 | 10:07 AM

Survey Highlights Student Interest in AI Use in Education

 

മുംബൈ: എഡ്യൂടെക് പ്ലാറ്റ്‌ഫോമായ ബ്രൈറ്റ് ചാംപ്‌സ് (BrightCHAMPS) വിദ്യാര്‍ഥികളുടെ എഐ ഉപയോഗത്തെ കുറിച്ച് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ത്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, യുഎഇ, യുഎസ് എന്നിവ ഉള്‍പ്പെടെ 29 രാജ്യങ്ങളിലായി 1,425 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണെങ്കിലും വിദ്യാഭ്യാസ രംഗത്ത് എഐ ഉപയോഗിക്കുന്നതില്‍ പുതിയ തലമുറയ്ക്കുള്ള താത്പര്യം ഈ പഠനം അടിവരയിടുന്നുണ്ട്. ചില ന്യൂനതകളും വിദ്യാര്‍ഥികളുടെ എഐ ഉപയോഗത്തിനുണ്ടെന്നും എന്ന് റിപ്പോര്‍ട്ടില്‍ കാണാം.


ബ്രൈറ്റ് ചാംപ്‌സ് സര്‍വേ ഫലങ്ങള്‍ വിശദമായി

 ആഗോളതലത്തില്‍ 58 ശതമാനം വിദ്യാര്‍ഥികളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി (പ്രത്യേകിച്ച് ഹോം വര്‍ക്കുകള്‍ ചെയ്യാന്‍, അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍, അറിവ് വര്‍ധിപ്പിക്കാന്‍) എന്നിവയ്ക്ക് എഐ ഉപയോഗിക്കുന്നു.

ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 95 ശതമാനം പേരും പറയുന്നത് വിദ്യാഭ്യാസ കാര്യത്തില്‍ തട്ടിപ്പ് നടത്താന്‍ ഒരിക്കല്‍പ്പോലും എഐ ഉപയോഗിച്ചിട്ടില്ല എന്നാണ്. ലോകമെമ്പാടുമുള്ള 86 ശതമാനം വിദ്യാര്‍ഥികളും ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്.

 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 38 ശതമാനവും എഐ കാരണം ജോലി സാധ്യത, ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. ആഗോളതലത്തില്‍ ഇതേ ഭയം 36 ശതമാനം പേരും പങ്കുവയ്ക്കുന്നുണ്ട്.

 മൂന്നിലൊന്ന് പേര്‍ പതിവായി എഐ ഉപയോഗിക്കുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ 34 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ എഐ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് അറിയുകയുള്ളൂ.


വിദ്യാര്‍ഥികളില്‍ 56 ശതമാനം പേരും പറയുന്നത് എഐ തരംഗത്തില്‍ വഴികാട്ടാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നാണ്.

 ഒരു ദ്രുത പരിഹാരമായോ കുറുക്കുവഴിയായോ അല്ല, മറിച്ച് ഒരു പഠന സഹായി എന്ന നിലയിലാണ് വിദ്യാര്‍ഥികള്‍ എഐയെ പ്രയോജനപ്പെടുത്തുന്നത്.

ഹോംവര്‍ക്കുകള്‍ ചെയ്യാനാണ് വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ എഐ ഉപയോഗിക്കുന്നത.്

 ഇന്ത്യയില്‍ 63 ശതമാനം വിദ്യാര്‍ഥികള്‍ പതിവായി എഐ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എഐ ടൂള്‍ ചാറ്റ് ജിപിടിയാണ്.

 എഐ ഉപയോഗം വര്‍ധിക്കുമ്പോഴും ലോകമെമ്പാടുമുള്ള 29 ശതമാനം വിദ്യാര്‍ഥികള്‍ എഐ നല്‍കുന്ന ഉത്തരങ്ങള്‍ ക്രോസ്‌ചെക്ക് ചെയ്യുന്നില്ല. 20 ശതമാനം പേര്‍ എഐ ടൂളുകളില്‍ നിന്നുള്ള തെറ്റായ ഉത്തരങ്ങള്‍ വിശ്വസിക്കുന്നതായി സമ്മതിക്കുന്നു.

 ഇന്ത്യയില്‍ 50 ശതമാനം വിദ്യാര്‍ഥികളും എഐ ജനറേറ്റഡ് ഉള്ളടക്കവും യഥാര്‍ഥ വിവരങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പാടുപെടുന്നു.

 

വിദ്യാര്‍ഥികള്‍ക്ക് വേണ്ടത് എന്താണ് ?

75 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉള്‍പ്പെടുത്തണമെന്ന് വിശ്വസിക്കുന്നു. 10 ശതമാനം പേര്‍ക്ക് മാത്രമേ തങ്ങളുടെ എഐ പരിജ്ഞാനത്തില്‍ ആത്മവിശ്വാസമുള്ളൂ. വിദ്യാര്‍ഥികള്‍ കൂടുതല്‍ മെച്ചപ്പെട്ട എഐ ഉപകരണങ്ങള്‍ മാത്രമല്ല ആവശ്യപ്പെടുന്നതെന്നും മികച്ച സപ്പോര്‍ട്ട് സിസ്റ്റം അവര്‍ തേടുന്നതായും റിപോര്‍ട്ട് പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  2 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  2 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago