അതേസമയം വിഎസ് അച്യൂതാനന്ദന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരം നഗരം ചുറ്റി ആലപ്പുഴയിലേക്ക് കൊണ്ടുപോവുന്നു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചതിനെ തുടര്‍ന്ന് മൃതദേഹം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോവുന്നത്. വഴിയുലടനീളം പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്.
വിലാപയാത്ര ഇന്ന് രാത്രിയോടെ ആലപ്പുഴയിലെത്തും. വിലാപ യാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയിട്ടുള്ളത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഎസിന്റെ വിലാപ യാത്രയെ അനുഗമിക്കുകയാണ്.
The DYFI has lodged a complaint against Yaseen Ahmad, son of Jamaat-e-Islami leader Hamid Vaniyampala, for insulting former Chief Minister V.S. Achuthanandan on social media. The complaint was filed with Vandoor Police.