
എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്‌ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ

കോഴിക്കോട്: മുസ്‌ലിംകൾ സർവതും കൈയടക്കുന്നുവെന്ന് ചിലർ പ്രസ്താവന നടത്തുമ്പോൾ കേരളത്തിൽ മുസ്‌ലിംകൾ സർവമേഖലകളിലും ഇതര സമുദായങ്ങളേക്കാൾ ബഹുദൂരം പിന്നിലെന്ന് പഠനങ്ങൾ. അടുത്തിടെ പുറത്തുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സർവേയും മുസ്‌ലിംകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നു.
രാഷ്ട്രീയാധികാരം, ഉദ്യോഗരംഗം, തൊഴിൽ, ഭൂമി, വിദ്യാഭ്യാസം, വരുമാനം തുടങ്ങി എല്ലാ മേഖലകളിലും മുസ്‌ലിംകൾ പട്ടികജാതിക്കാർക്ക് ഒപ്പമോ അതിലും താഴെയോ ആണ്. മുന്നോക്ക സമുദായങ്ങൾ അംഗസംഖ്യയുടെ ഇരട്ടിയിലേറെ ഉദ്യോഗങ്ങൾ കൈയടക്കുമ്പോൾ അനുവദിച്ച സംവരണത്തോത് പോലും നികത്താൻ മുസ്‌ലിംകൾക്ക് കഴിയുന്നില്ലെന്ന് നേരത്തെ ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ വ്യക്തമാക്കിയതാണ്. സ്ഥിതി അതിൽ നിന്ന് ഒട്ടും മാറിയിട്ടില്ലെന്ന് പരിഷത്തിന്റെ സർവേ വ്യക്തമാക്കുന്നു.
ആളോഹരി വാർഷിക വരുമാനത്തിൽ കോട്ടയം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 14ൽ 13ാം സ്ഥാനത്താണ് മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം. രണ്ടാം സ്ഥാനത്ത് എറണാകുളവും മൂന്നാമത് തൃശൂരുമാണ്. മുന്നോക്ക ഹിന്ദുവിന്റെ വാർഷിക വരുമാനം 72,100 ആണെങ്കിൽ മുസ്‌ലിംകളുടേത് 45,000 ആണ്. മുന്നോക്ക ക്രിസ്ത്യാനികളുടേത് 70548, പിന്നോക്ക ഹിന്ദു 60250, പിന്നോക്ക ക്രിസ്ത്യാനി 58500. വരുമാനത്തിൽ പട്ടികജാതിക്കാർ മുസ്‌ലിംകൾക്ക് മുകളിലാണ്. 48,294 രൂപ.
ഭൂമിയും കുറവ്
മുന്നോക്ക ക്രിസ്ത്യൻ കുടുംബത്തിന് ശരാശരി 132.5 സെന്റ് ഭൂമിയുണ്ട്. മുന്നോക്ക ഹിന്ദുകുടുംബത്തിന് ഇത് 69.8 ആണ്. മുസ്‌ലിംകളുടേതാവട്ടെ വെറും 32.5 സെന്റ് ആണ്.
തൊഴിലില്ലായ്മ കൂടുതൽ
തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ളത് മുസ്‌ലിംകൾക്കിടയിലാണെന്നു പരിഷത്ത് സർവെ പറയുന്നു. മുസ്‌ലിംകളിലെ തൊഴിലില്ലായ്മ 18.2 ആണെങ്കിൽ പിന്നോക്ക ഹിന്ദു 13.6, മുന്നോക്ക ഹിന്ദു 11.7, പിന്നോക്ക ക്രിസ്ത്യൻ 14.1, മുന്നോക്ക ക്രിസ്ത്യൻ 15, എസ്.സി.16.9, എസ്.ടി.17.5 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ തൊഴിലില്ലാത്തവർ. 2004നെ അപേക്ഷിച്ച് ഹിന്ദുക്കളിലും പിന്നോക്ക ക്രിസ്ത്യാനികളിലും തൊഴിലില്ലായ്മ കുറഞ്ഞപ്പോൾ മുസ്‌ലിംകളിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലും കൂടുകയാണുണ്ടായത്.
സർക്കാർ ഉദ്യോഗത്തിൽ
സർക്കാർ ഉദ്യോഗത്തിലെ മുസ്‌ലിം പ്രാതിനിധ്യം അതി ദയനീയമാണ്. മുന്നോക്ക ഹിന്ദുക്കൾക്ക് ജനസംഖ്യയുടെ ഏതാണ്ട് ഇരട്ടി (15.2% പേർക്ക് 26.7%) പ്രാതിനിധ്യമാണ് സർക്കാർ തൊഴിലിലുള്ളത്. മുന്നോക്ക ക്രിസ്ത്യാനികളും പിന്നാക്ക ഹിന്ദുക്കളും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയപ്പോൾ മുസ്‌ലിംകൾക്ക് ജനസംഖ്യയുടെ നേർപകുതി മാത്രമാണ് കിട്ടിയത്. കേന്ദ്ര സർക്കാർ ഉദ്യോഗങ്ങളിലെ പങ്കാളിത്തമാകട്ടെ തീരെ കുറവാണ്.
ദരിദ്രത്തിൽ മുന്നിൽ
ദാരിദ്ര്യം പട്ടികവർഗ വിഭാഗത്തിലൊഴികെ 2004നെ അപേക്ഷിച്ചു കുറഞ്ഞുവെന്നാണ് കണക്ക്. മുന്നോക്ക ക്രിസ്ത്യാനികൾക്കിടയിൽ ദാരിദ്ര്യം 4.7ലും മുന്നോക്ക ഹിന്ദുക്കളിൽ 7.1ലും നിൽക്കുമ്പോൾ മുസ്‌ലിംകളുടേത് 13.4 ആണ്. പട്ടിക വർഗവിഭാഗത്തിൽ ദാരിദ്ര്യം 2014ൽ 35.1 ആയിരുന്നത് 46.4 ആയെന്നാണ് കണക്ക്. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളാണ് ദാരിദ്ര്യ സൂചികയിൽ മുന്നിലുള്ളത്-0.8. മലപ്പുറത്ത് 0.7 ആണ്. എറണാകുളത്ത് 0.1.
സ്കൂളുകൾ തീരെ കുറവ്
ഇംഗ്ലിഷ് മീഡിയം പഠനം, സി.ബി.എസ്.ഇ സ്‌കൂൾ, അൺ എയ്ഡഡ് പഠനം തുടങ്ങിയ സൂചകങ്ങളെടുത്താലും മുന്നോക്ക ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ പിറകിലാണ് മുസ്‌ലിംകൾ.
പ്രവാസി വരുമാനത്തിലും പിന്നിൽ
പ്രവാസി വരുമാനത്തിൽ മുസ്‌ലിംകൾ മുന്നിലാണെന്ന് പ്രചാരണമുണ്ട്. എന്നാൽ യാഥാർഥ്യം മറിച്ചാണ്. പ്രവാസി കുടുംബങ്ങൾ മുസ്‌ലിംകളിൽ 30.1 ശതമാനമാണെങ്കിലും മാസവരുമാനം 7,337 രൂപയാണ്. മുന്നോക്ക ഹിന്ദുവിന് 9,580 രൂപയും മുന്നോക്ക ക്രിസ്ത്യന് 1,023 രൂപയും പ്രവാസി വരുമാനമുണ്ട്. കോട്ടയം ജില്ലയ്ക്ക് 11,513 രൂപ പ്രവാസികളിൽ നിന്ന് വരുമാനമുള്ളപ്പോൾ മലപ്പുറത്തിന്റേത് 7,487 രൂപയാണ്. സംസ്ഥാന ശരാശരിയിലും താഴെ. കേരളത്തിൻ്റെ ശരാശരി പ്രവാസി വരുമാനം 8,096 രൂപയാണ്.
ആളോഹരി ചെലവഴിക്കൽ ശേഷിയിലും ഏറ്റവും പിന്നിലുള്ള ജില്ല മലപ്പുറമാണ്. കോട്ടയം 2,354 രൂപ ചെലവഴിക്കുമ്പോൾ മലപ്പുറത്തിന്റേത് 1,147 രൂപയാണ്. എറണാകുളത്തിൻ്റേത് 1,913 രൂപയും. മുന്നോക്ക ക്രിസ്ത്യാനിയുടെ ചെലവ് 1,933 രൂപയും മുന്നോക്ക ഹിന്ദുവിന്റെ ചെലവ് 1922ഉം ആണ്. പിന്നോക്ക ക്രിസ്ത്യൻ, പിന്നോക്ക ഹിന്ദു യഥാക്രമം 1443രൂപ, 1537 രൂപ എന്നിങ്ങനെയാണ്.
വിവാഹച്ചെലവിലും മുന്നോക്ക ക്രിസ്ത്യൻ- ഹിന്ദു വിഭാഗത്തിന് പിന്നിലാണ് മുസ്‌ലിംകളുടെ സ്ഥാനം. മുന്നോക്ക ക്രിസ്ത്യാനികൾ വിവാഹത്തിനായി 3,06,916 രൂപ ചെലവഴിക്കുന്നു. ഹിന്ദു 2,40,685 രൂപയും. മുസ്‌ലിമിന്റെ ചെലവ് 2,09,761 രൂപയാണ്. സ്വർണം വാങ്ങിയ കണക്കിൽ മുന്നോക്ക ഹിന്ദുവിന് (29 പവൻ) പിറകെ രണ്ടാം സ്ഥാനം മുസ്‌ലിംകൾക്കുണ്ട് (24 പവൻ).
ജനസംഖ്യാ വളർച്ച താഴോട്ട്
ജനസംഖ്യാ വളർച്ചയിലും കേരളത്തിലെ മുസ്‌ലിംകൾ പിറകിലാണെന്നാണ് കണക്കുകൾ. 1971ൽ മുസ്‌ലിംകളുടെ വളർച്ചാ നിരക്ക് 37.45 ശതമാനമായിരുന്നെങ്കിൽ 2011ൽ ഇത് 12.84 ശതമാനമായി. എന്നാൽ 1961ൽ ജനസംഖ്യയുടെ 59.4 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കൾ 2011ൽ 54.9 ശതമാനമെന്ന മികച്ച നിരക്ക് നിലനിർത്തി. കുറഞ്ഞത് ആറു ശതമാനത്തിൽ താഴെ മാത്രം.
കുടുംബത്തിന്റെ വലുപ്പത്തിലും മുസ്‌ലിംകളിലാണ് ഏറ്റവും കുറവു കാണിക്കുന്നത്. 2004ൽ 6.1 ആയിരുന്നു ശരാശരി കുടുംബത്തിന്റെ വലുപ്പം. ഇത് 5.1 ആയി കുറഞ്ഞു. മറ്റു സമുദായങ്ങളിലൊന്നും ഇത്തരത്തിൽ കുറവുണ്ടായിട്ടില്ലെന്ന് സർവെ പറയുന്നു. എം.എൽ.എമാർക്കിടയിലോ എം.പിമാർക്കിടയിലോ മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇപ്പോഴും ഇല്ല. മന്ത്രിമാരിൽ ഒട്ടും ഇല്ല.
While some allege that Muslims are gaining dominance in all areas, multiple studies reveal a different reality — Muslims in Kerala remain significantly behind other communities across all major sectors. A recent survey by the Kerala Sasthra Sahithya Parishad (KSSP) further highlights the community’s distressing socio-economic condition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• a day ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• a day ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• a day ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• a day ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• a day ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• a day ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• a day ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• a day ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• a day ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• a day ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• a day ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• a day ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• a day ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• a day ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• a day ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 2 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 2 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• a day ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• a day ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• a day ago