
'നിരപരാധിത്വം ബോധ്യമാകുമെന്ന് ഉറപ്പായിരുന്നു, എന്നാല്‍ അതിന് 19 വര്‍ഷം കാത്തിരിക്കേണ്ടിവന്നു..'; ഒടുവില്‍ ആശ്വസത്തിന്റെ നെടുവീര്‍പ്പിട്ട് മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതികള്‍

മുംബൈ: വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് മുംബൈ മീരാ റോഡിലെ ഡോ. തന്‍വീര്‍ അന്‍സാരി. 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസുകളില്‍ പ്രതിചേര്ത്തവരെയെല്ലാം വെറുതെവിട്ട് തിങ്കളാഴ്ച ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഒരിക്കല്‍ ഉണ്ടാകുമെന്ന് മറ്റ് പ്രതികളെപ്പോലെ തന്നെ ഡോ. തന്‍വീറും വിശ്വസിച്ചിരുന്നു. പക്ഷേ ആ വിധി വരാന്‍ 19 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അപ്പോഴേക്കും, തന്‍വീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവിതത്തിലെ നല്ലൊരുഭാഗം തടവറയ്ക്കുള്ളില്‍ ഹോമിക്കേണ്ടിവന്നു. ഡോ. തന്‍വീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും ഇനി പൂജ്യത്തില്‍നിന്ന് ജീവിതം തുടങ്ങണം. ജോലി, കുടുംബം, 19 വര്‍ഷം എന്നിവയെല്ലാം നഷ്ടമായതിനപ്പുറമാണ്, ഭീകരര്‍ എന്ന ടാഗ് കൂടി അവര്‍ക്ക് ചുമക്കേണ്ടിവന്നത്.
കുടുംബം വളരെ ആശ്വാസത്തിലാണെന്നും ഞങ്ങള്‍ക്ക് ജുഡീഷ്യറിയോട് വളരെ കടപ്പാടുണ്ടെന്നും ഡോ. തന്‍വീര്‍ അന്‍സാരിയുടെ മൂത്ത സഹോദരന് മക്സൂദ് അന്‍സാരി പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പിന്തുണയാണ് ഞങ്ങള്‍ക്ക് തുണയായത്. തന്‍വീറിനെ തെറ്റായി പ്രതിചേര്‍ത്തതിനാല്‍ അവന് നിരപരാധിയായി തിരിച്ചുവരുമെന്ന് ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ സത്യംപുറത്തുവരാന്‍ 19 വര്‍ഷം വേണ്ടിവന്നു- അദ്ദേഹം പറഞ്ഞു.
ഡോ. തന്‍വീര്‍ പാകിസ്ഥാനില്‍ ആയുധ പരിശീലനം നേടിയെന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ബോംബുകള്‍ നിര്‍മ്മിക്കുമ്പോള്‍ സന്നിഹിതനായിരുന്നുവെന്നുമായിരുന്നു മഹാരാഷ്ട്ര പൊലിസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. തന്‍വീര്‍ ജയിലില്‍ പോയതോടെ വരുമാനം നിലക്കുകയും കുടുംബം വളരെയധികം ദുരിതമനുഭവിക്കുകയുംചെയ്തു. അറസ്റ്റിലാകുമ്പോള്‍ തന്‍വീറിന്റെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ജയില്‍വാസം ആറുമാസം പിന്നിടുമ്പോള്‍ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇന്നവള്‍ കൗമാരകാലത്തിന്റെ അവസാനത്തിലാണ്. എന്നാല്‍, പിതാവിന് കിട്ടിയ ഭീകരമുദ്ര അവളെ തളര്‍ത്തിയില്ല. പഠനത്തില്‍ മിടുക്കിയായ അവളിന്ന് മെഡിക്കല്‍ പഠനത്തിനുള്ള തയാറെടുപ്പിലാണ്. ഇനി എല്ലാം ശരിയാകും- മക്സൂദ് ആശ്വസിച്ചു.
കേസില്‍ 2015ല്‍ തെളിവില്ലാത്തതിനാല്‍ വാഹിദ് ഷെയ്ഖ് എന്നയാളെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഒന്‍പത് വര്‍ഷമാണ് വാഹിദ് ജയിലില്‍ കിടന്നത്. അറസ്റ്റിലാകുമ്പോള്‍ സ്കൂള്‍ അധ്യാപകനായിരുന്ന വാഹിദ് മോചിതനായ ശേഷം ആക്ടിവിസ്റ്റായി മാറി. തന്നെപ്പോലെ ജയിലില്‍കഴിയുന്ന നിരപരാധികളുടെ മോചനത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ട്രെയിന്‍ സ്ഫോടനക്കേസില്‍ തനിക്കൊപ്പം അറസ്റ്റിലായ മറ്റ് 12 പേരുടെയും മോചനത്തിനായുള്ള 'ഇന്നസെന്‍സ് നെറ്റ്വര്‍ക്ക്' എന്ന കാംപയിന് അദ്ദേഹം തുടക്കമിട്ടു. ഒമ്പതു വര്‍ഷത്തെ തടവറയെക്കുറിച്ച് 'നരപരാധികളായ തടവുകാര്‍' എന്ന പേരില്‍ വാഹിദ് പുസ്തകമെഴുതുകയും ചെയ്തു. 'എന്നെ മാത്രമല്ല മറ്റ് 12 പേരെയും കേസില്‍ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. ഇന്ന് ഞങ്ങളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. സന്തോഷത്താല്‍ കണ്ണുനിറച്ച് വാഹിദ് പറഞ്ഞു. യഥാര്‍ഥ ഹീറോകള്‍ വിചാരണ കോടതിയിലെ അഭിഭാഷകരായിരുന്നു. അവരുടെ ക്രോസ് വിസ്താരമാണ് കേസില്‍ നിര്‍ണായകമായത്- വാഹിദ് പറഞ്ഞു.

സമാന അനുഭവമാണ് മുംബൈയിലെ സാജിദ് അന്‍സാരിക്കും പറയാനുള്ളത്. അറസ്റ്റിലാകുമ്പോള്‍ സാജിദിന്റെ ഭാര്യയും ഗര്‍ഭിണിയായിരുന്നു. അറസ്റ്റിലായി മൂന്നാംമാസം പ്രസവിച്ചു. കുടുംബത്തോടൊപ്പം കഴിയാന്‍ അന്‍സാരിക്ക് 40 ദിവസത്തെ പരോള്‍ ലഭിക്കുകയുണ്ടായി. ഈ സമയത്താണ് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായതെന്ന് സാജിദ് പറഞ്ഞു.
2001 ല്‍ എനിക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ എവിടെ ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം പൊലിസ് എന്നെ അന്വേഷിച്ചെത്തും. ഞാന്‍ എല്ലായ്പ്പോഴും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യും. അത്തവണയും അതുപോലെ സംഭവിച്ചു.എനിക്ക് നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നു, ഇത്തവണ അവര്‍ എന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണത്തിന് ശേഷം വിട്ടയക്കുമെന്നും വിശ്വസിപ്പിച്ചു. മൊബൈല്‍ റിപ്പയറിങ്ങ് ജോലിചെയ്തിരുന്ന അന്‍സാരി പറഞ്ഞു. ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു സാജിദ് അന്സാരിക്കെതുരായ ആരോപണം.
എനിക്ക് എന്റെ 19 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഞാന്‍ വളരെ പിന്നിലാണ്. ആരും എനിക്ക് ജോലി നല്‍കുമെന്ന് കരുതുന്നില്ല. ഞാന്‍ മൊബൈല്‍ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കാലം മാറി. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സാങ്കേതികവിദ്യ പൂര്‍ണ്ണമായും മാറി. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും എനിക്കറിയില്ല- സാജിദ് പറഞ്ഞു.
2006 ജൂലൈ 11 നാണ് മുംബൈയിലെ ഏഴ് പടിഞ്ഞാറന്‍ സബര്‍ബന്‍ കോച്ചുകളില്‍ ബോംബ് സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തില്‍ 189 യാത്രക്കാര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം പ്രത്യേക കോടതി 2015 ഒക്ടോബറില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും മറ്റ് ഏഴ് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ കമാല്‍ അന്‍സാരി, മുംബൈ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ അതാര് റഹ്മാന് ഷെയ്ഖ്, താനെ സ്വദേശിയായ എഹ്തേഷാം കുതുബുദ്ദീന്‍ സിദ്ദിഖി, സെക്കന്തരാബാദ് സ്വദേശിയായ നവീദ് ഹുസൈന് ഖാന്, മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സ്വദേശിയായ ആസിഫ് ഖാന് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതില്‍ കമല്‍ അന്‍സാരി 2021 ല്‍ നാഗ്പൂര്‍ ജയിലില്‍ കോവിഡ് ബാധിച്ച് മരിച്ചു. തന്‍വീര്‍ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ്, മര്‍ഗുബ് അന്‍സാരി, മുസമ്മില്‍ അതാര് റഹ്മാന് ഷെയ്ഖ്, സുഹൈല്‍ മെഹ്മൂദ് ഷെയ്ഖ്, ഷമീര്‍ ഷമീര്‍ അഹ്മാന് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇതെല്ലാമാണ് കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല
uae
• 12 hours ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
qatar
• 12 hours ago
സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍
National
• 13 hours ago
ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ
uae
• 13 hours ago
ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്
oman
• 13 hours ago
വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം
Kerala
• 13 hours ago
യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്
uae
• 15 hours ago
ദേശീയപാതയിലെ മണ്ണിടിഞ്ഞ് കാറിന്റെ മുകളിൽ വീണു; മണ്ണിനടിയിൽ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി, സംഭവം കാസർഗോഡ്
Kerala
• 15 hours ago
ചോദ്യപേപ്പർ ചോർച്ച: വിദ്യാർഥികളോട് കാണിച്ചത് ചതി, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
Kerala
• 15 hours ago
ഇസ്റാഈൽ വിരുദ്ധ നിലപാട് എടുക്കുന്നതായി ആരോപണം; യുനെസ്കോയിൽ നിന്ന് വീണ്ടും പിന്മാറാൻ ഒരുങ്ങി അമേരിക്ക
International
• 15 hours ago
തണല്‍മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊരുക്കുന്നതിനിടെ വാഹനമിടിച്ചു; ഉത്തര്‍ പ്രദേശ് സ്വദേശിക്ക് ദമാമില്‍ ദാരുണാന്ത്യം
Saudi-arabia
• 16 hours ago
ഷാര്‍ജയിലെ മലയാളി യുവതികളുടെ ആത്മഹത്യ; മാനസികാരോഗ്യ പിന്തുണയും ബോധവല്‍ക്കരണവും വേണമെന്ന ആവശ്യം ശക്തം
uae
• 16 hours ago
ടോക്കണൈസേഷൻ; ദുബൈയിൽ കുറഞ്ഞ മുതൽമുടക്കിൽ ഇനിമുതൽ പ്രവാസികൾക്കും വീട്ടുടമസ്ഥരാകാം
uae
• 17 hours ago
ബഹ്റൈനില്‍ വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ് പദ്ധതി; നടപ്പാക്കാനുള്ള നീക്കം തുടങ്ങി ഗവര്‍ണറേറ്റുകള്‍
Environment
• 17 hours ago
ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Kerala
• 20 hours ago
വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും
Kerala
• 20 hours ago
എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ
Kerala
• 20 hours ago
ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രം പ്രതിരോധത്തിൽ; പിൻഗാമി ആര്; തിരക്കിട്ട ചർച്ചകൾ
National
• 20 hours ago
ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ, ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കി ഹരിയാന
National
• 18 hours ago
പോരാട്ടവഴികളിലൂടെ മടക്കയാത്ര; പെരുമഴ നനഞ്ഞും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
Kerala
• 18 hours ago
മുൻമന്ത്രി എം.എം മണിയുടെ പഴ്സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.
Kerala
• 19 hours ago