HOME
DETAILS

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  
Web Desk
July 23 2025 | 02:07 AM

body of vipanchika died in sharjah will reach kerala today

കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരി മകളുമായി ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്  വൈകിട്ടോടെ നടക്കും. ഇന്നലെ വൈകുന്നേരത്തോടെ ദുബൈയിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. മാതാവ് ഷൈലജയും സഹോദരൻ വിനോദും മൃതദേഹത്തെ അനുഗമിച്ചു. 

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലായിരിക്കും സൂക്ഷിക്കുക. തുടർന്ന് റീ പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയോടെ കേരളപുരത്തെ വീട്ടിലെത്തിക്കും. വൈകിട്ടോടെ കേരളപുരത്തുള്ള വീട്ടിൽ സംസ്കാരം നടക്കും. ഒന്നര വയസുള്ള മകൾ വൈഭവിയുടെ മൃതദേഹം 17ന് ദുബെെയിൽ സംസ്കരിച്ചിരുന്നു.

കഴിഞ്ഞ എട്ടിണ് ദുബൈയിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയതെന്നായിരുന്നു വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബൈയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്ന നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കുണ്ടറ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

The funeral of Vipanchika Maniyan, a native of Keralapuram who tragically ended her life in Sharjah along with her one-and-a-half-year-old daughter, will take place this evening. Her mortal remains were brought to Thiruvananthapuram from Dubai yesterday evening via an Air India Express flight. Her mother Shailaja and brother Vinod accompanied the body.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  an hour ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  an hour ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  2 hours ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  2 hours ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  2 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  2 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  2 hours ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  3 hours ago