HOME
DETAILS

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്: നിയമയുദ്ധം വിജയിച്ചത് കാണാന്‍ ഗുല്‍സാര്‍ ആസ്മിയും ഷാഹിദ് ആസ്മിയും ഇല്ല

  
Web Desk
July 23 2025 | 00:07 AM

Mumbai train blast case Gulzar Azmi and Shahid Azmi not live to witness legal battle won

മുംബൈ: 2005ല്‍ തന്റെ രണ്ട് ആണ്‍മക്കളുടെ അറസ്റ്റാണ് ഗുല്‍സാര്‍ ആസ്മിയെ, അന്യായകേസില്‍ തടവറയില്‍ കഴിയുന്നവരുടെ മോചനത്തിനായി ഇടപെടാന്‍ പ്രേരിപ്പിച്ചത്. തന്റെ മക്കളെപ്പോലെ നിരവധി മുസ്ലിം യുവാക്കള്‍ തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് വിശ്വസിച്ച ആസ്മി, പ്രതികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിയമപരമായ പിന്തുണ നല്‍കുന്നതിനായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് കീഴില്‍ നിയമ സഹായ സെല്‍ സ്ഥാപിച്ചു. 19 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ 12 പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതോടെ, ലീഗല്‍ സെല്ലിന്റെ ഒരുപോരാട്ടം കൂടി വിജയത്തിലെത്തുകയായിരുന്നു.

രാജ്യത്തുടനീളമുള്ള 52 തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട 500ലധികം മുസ്ലിം യുവാക്കളുടെ മോചനത്തിനായി ഇതുവരെ ആസ്മി പ്രവര്‍ത്തിച്ചു. മുംബൈ ഭേന്ദി ബസാറിലെ ഇമാംബദ പ്രദേശത്തെ ഇടുങ്ങിയതും തിരക്കേറിയതുമായ പാതകളില്‍ സ്ഥിതിചെയ്യുന്ന ചെറിയ രണ്ട് നിലയുള്ള ഓഫിസില്‍ ഇരുന്നാണ്, തീവ്രവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആസ്മി ആശ്വാസം പകര്‍ന്നത്. 

ജംഇയ്യത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സമുദായത്തിനായി നിരവധി വികസന സംരംഭങ്ങള്‍ തുടങ്ങി സജീവമായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ആസ്മിയുടെ മക്കളായ അത്തര്‍ വ്യാപാരി അബ്‌റാറും കണ്‍സ്ട്രക്ഷന്‍ സൈറ്റ് സൂപ്പര്‍വൈസറായ അന്‍വറും അറസ്റ്റിലാകുന്നത്. ഇരുവര്‍ക്കുമെതിരേ കടുത്ത വകുപ്പുകളുള്ള മൊക്കോക്ക നിയമവുംചുമത്തി. മക്കള്‍ ജയിലില്‍ കഴിയവെയാണ് 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനവും തുടര്‍ന്ന് ആ വര്‍ഷം സെപ്റ്റംബറില്‍ മാലേഗാവ് സ്‌ഫോടനവും നടന്നത്. മലേഗാന് കേസില്‍ ആദ്യം നിരവധി മുസ്ലിം യുവാക്കളാണ് അറസ്റ്റിലായതെങ്കിലും പിന്നീട് തീവ്രഹിന്ദുത്വവാദികളാണ് പ്രതിസ്ഥാനത്തുള്ളതെന്ന് കണ്ടെത്തി.

ഇതിനിടെ ഗുല്‍സാര്‍ ആസ്മിക്ക് നല്ലൊരു സഹായിയെക്കിട്ടി, അഭിഭാഷകനായ ഷാഹിദ് അസ്മിയെ. മുംബൈ കലാപകാലത്ത് പതിനാലാം വയസില്‍ പൊലിസ് പിടിച്ചുകൊണ്ടുപോയ അനുഭവമാണ് അഭിഭാഷകനാകാന്‍ ഷാഹിദിനെ പ്രേരിപ്പിച്ചത്. സ്‌ഫോടനക്കേസില്‍ പലതവണ പ്രതികള്‍ക്കായി ഷാഹിദ് ഹാജരായി. 2010 ഫെബ്രുവരി 11ന് കോടതിയിലേക്ക് പോകാനിരിക്കെ തോക്കുധാരികള്‍ ഷാഹിദിനെ വെടിവച്ചുകൊല്ലുകയായിരുന്നു.

സാമൂഹിക സംഭാവനകളിലൂടെയും സകാത്ത് ഫണ്ടുകളിലൂടെയും നിയമപരമായ പ്രതിരോധത്തിന് ഗുല്‍സാര്‍ ധനസഹായം ശേഖരിച്ചത്. ഓരോ വര്‍ഷവും ഈ കേസുകള്‍ക്കായി ഒരു കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്. സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കേസുകള്‍ ഏറ്റെടുക്കാറുള്ളൂവെന്ന് ജംഇയ്യത്ത് പറയുന്നു. ഗുല്‍സാറിന്റെയും ജംഇയ്യത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പലതവണ സംഘ്പരിവാര്‍ രംഗത്തുവന്നിട്ടുണ്ട്. മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ വിജകരമായ പര്യവസാനം ഉണ്ടാകും മുമ്പ് 2023 ഓഗസ്റ്റില്‍ 89ാം വയസ്സില്‍ ഗുല്‍സാര്‍ ആസ്മി മരിച്ചു.


അതേസമയം, കേസില്‍ 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹരജി മെന്‍ഷന്‍ ചെയ്തത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിച്ചിട്ടില്ല. 

The men who defended the train blast accused, Gulzar Azmi and Adv. Shahid Azmi whos fight ends in acquittal. Nineteen years later, that legal cell has achieved its most significant victory as the the Bombay High Court acquitted all 12 men convicted by the special court in the 2006 Mumbai train blasts case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal

International
  •  9 hours ago
No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  9 hours ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  10 hours ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  10 hours ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  10 hours ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  10 hours ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  10 hours ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  10 hours ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  11 hours ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  11 hours ago