HOME
DETAILS

പറന്നുയര്‍ന്ന് പൊന്നിന്‍വില;  പവന് 75,000 കടന്നു

  
Web Desk
July 23 2025 | 05:07 AM

Gold Price Surges Past 75000 in Kerala for the First Time

കൊച്ചി: പറന്നു കുതിച്ച് സ്വര്‍ണവില. ഒറ്റച്ചാട്ടത്തില്‍ കേരളത്തില്‍ പവന്‍ വില മുക്കാല്‍ ലക്ഷം രൂപ കടന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് പവന്‍ സ്വര്‍ണത്തിന്റെ വില 75,000 കടക്കുന്നത്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നാളെ വില കുറയുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ഉയര്‍ന്ന നിരക്കില്‍ നിന്ന് അല്‍പം താഴ്ന്നു തുടങ്ങിയിട്ടുണ്ട് എന്നതാണ് ഈ പ്രതീക്ഷക്ക് കാരണം. 

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3435 ഡോളറിലെത്തിയ ശേഷം 3425ലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളര്‍ എന്ന നിരക്കിലാണ് നില്‍ക്കുന്നത്. ഡോളര്‍ സൂചിക 97ല്‍ എത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 86.41 ആയി.  ബിറ്റ് കോയിന്‍ വില 1.20 ലക്ഷത്തിന് അടുത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നത്തെ വില അറിയാം

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് പവന്‍ സ്വര്‍ണത്തിന് ഇന്ന്. 75040 രൂപയാണ് ഇന്ന് പവന്‍ സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിനാണ് ഈ വില.  72000 രൂപയായിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില. ജൂലൈ ഒമ്പതിനായിരുന്നു. അത്. അതായത് വെറും 14 ദിവസത്തിനിടെ 3000 രൂപയില്‍ അധികമാണ് പവന് വര്‍ധിച്ചിരിക്കുന്നത്.  22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 95 രൂപ കൂടി 9,380 ആണ് വില. 18 കാരറ്റിലെത്തുമ്പോള്‍ ഗ്രാമിനും പവനും യഥാക്രമം, 7,675ഉം 61,400ഉം രൂപയാണ് വില. 

വ്യത്യസ്ത കാരറ്റുകള്‍ക്ക് ഇന്ന് വില ഇങ്ങനെ

24കാരറ്റ്
ഗ്രാമിന് 104 രൂപ കൂടി 10,233
പവന് 832 രൂപ കൂടി 81,864

22 കാരറ്റ്
ഗ്രാമിന് 95 രൂപ കൂടി 9,380
പവന് 760 രൂപ കൂടി 75,040

18 കാരറ്റ്
ഗ്രാമിന് 78 രൂപ കൂടി 7,675
പവന് 624 രൂപ കൂടി 61,400

കുറയുമോ പൊന്നിന്‍ വില
വരുംദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് നിരീക്ഷകര്‍ പറയുന്നുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് ഇങ്ങനെ പറയാന്‍ കാരണം. ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ 5 ശതമാനം ഇറക്കുമതി നികുതി എന്നതില്‍ ചൊവ്വാഴ്ച കരാറായി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക ചര്‍ച്ച നടത്തുന്നുണ്ട്. അവിടെയും കുറഞ്ഞ നിരക്കിലേക്ക് അമേരിക്ക സമ്മതിക്കുകയാണെങ്കില്‍ സ്വര്‍ണ വില ഇടിഞ്ഞു തുടങ്ങുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച് വ്യക്തമാക്കാത്തതും വിപണിയില്‍ പ്രധാന ചര്‍ച്ചയാണ്. 

പവന്‍ വാങ്ങാന്‍ ലക്ഷത്തോളം
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കാം. ചുരുങ്ങിയത് 81500 രൂപ വരെ ചെലവ് വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.  ആഭരണം കുറഞ്ഞ പണിക്കൂലിയില്‍ ലഭിക്കുമ്പോഴാണിത്. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും.  പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 73000 രൂപ വരെ ഒരു പവന് ലഭിച്ചേക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  an hour ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  an hour ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  2 hours ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  2 hours ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  2 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  2 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  2 hours ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  3 hours ago