
'ഉപ്പത്തണലില്ലാതെ അവള് വളര്‍ന്ന 19 വര്‍ഷങ്ങള്‍...'മുംബൈ സ്ഫോടനക്കേസില്‍ 2006ല്‍ തടവിലാക്കപ്പെട്ട് ഇപ്പോള്‍ കുറ്റ വിമുക്തനാക്കിയ അന്‍സാരിയുടെ കുടുംബം പറയുന്നു

ന്യൂഡല്‍ഹി: എന്തിനെന്നറിയാതെ കാരാഗൃഹത്തിന്റെ ഇരുള്‍മൂലകളിലേക്ക് ആ ചെറുപ്പക്കാരന് തള്ളപ്പെടുമ്പോള്‍ അവള്‍ക്ക് ആറുമാസമായിരുന്നു പ്രായം. പിന്നീടങ്ങോട്ട് ഉപ്പയില്ലാത്ത ലോകത്തിലേക്ക് അവള് അടിവെച്ചു...കുത്തുവാക്കുകളും പരിഹാസങ്ങളുമേറ്റുവാങ്ങി അവള് വളര്‍ന്നു. വല്ലപ്പോഴും വീഡിയോ കാളുകളില്‍ തെളിച്ചമില്ലാതെ കാണുന്ന ചിത്രമായി അവളുടെ ഉപ്പ. അവളുടെ ആദ്യ സ്കൂള്‍ ദിനം.. അവളുടെ പിറന്നാളുകള്‍...അവളുടെ നേട്ടങ്ങള്‍..അവള് വലിയ കുട്ടിയായത് അങ്ങിനെ ഉപ്പയുടെ താങ്ങില്ലാതെ തണലില്ലാതെ അവളുടെ 19 വര്‍ഷങ്ങള്‍ കടന്നുപോയി.
ഇപ്പോഴിതാ 26കാരനില്‍ നിന്ന് 45ലേക്ക് എത്തി നില്ക്കുമ്പോള് അയാള്‍ മോചിതനായിരിക്കുന്നു. ഡോ.തന്‍വീര്‍ അന്‍സാരി. ഒരും തെറ്റും ചെയ്തിട്ടില്ലെന്ന് അല്ലെങ്കില്‍ ഇവര്‍ ചെയ്ത തെറ്റെന്തെന്ന് തിരിച്ചറിയാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് കഴിയാതെ പോയിരിക്കുന്നു. കുറ്റംചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി അവരെ 12 മനുഷ്യരെ കുറ്റവിമുക്തരാക്കി മോചിപ്പിരിക്കുന്നു.
'അവരെല്ലാം നിരപരാധികളാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു' വറ്റിവരണ്ട കണ്ണിലൂറി വരുന്ന നേര്‍ത്ത കണ്ണീര്പാടകള് തുടച്ചു മാറ്റി അവരുടെ ബന്ധുക്കള്‍ പറയുന്നു.
'തന്‍വീറിനെ 2006ല്‍ എ.ടി.എസ് പിടികൂടുമ്പോള്‍ അവന്റെ മകള്‍ക്ക് ആറുമാസമായിരുന്നു പ്രായം' സഹോദരന് മഖ്സൂദ് പറയുന്നു. യുനാനി മെഡിസിന് പൂര്‍ത്തിയാക്കി ജോലി ചെയ്യുകയായിരുന്നു.
'അവന് ക്ലിനിക്കിലുള്ളപ്പോഴായിരുന്നു അറസ്റ്റ്. യാതൊരു തെളിവുമില്ലാതെ. രണ്ട് ദിവസത്തിന് ശേഷമാണ് ഞങ്ങളെ വിവരമറിയിച്ചത്. ഞങ്ങളുടെ ഉപ്പ അവനെ കാണാന്‍ പോയി. ക്രുരമായ മര്‍ദ്ദിക്കപ്പെട്ടിരുന്നു അവന്. അത് കണ്ട ഉപ്പ തകര്‍ന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് ഉമ്മ മരിച്ചു. ഉമ്മയെ അവസാനമായി കാണാന്‍ വെറും രണ്ട് മണിക്കൂറാണ് അവന് അനുവദിച്ചത്. ഞങ്ങള്‍ നീതിക്കായുള്ള പോരാട്ടം തുടര്‍ന്നു. ഞങ്ങള്‍ക്കറിയാമായിരുന്നു അവനും ഈ കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവരും നിരപരാധികളാണെന്ന്' മഖ്സൂദ് പറഞ്ഞു നിര്‍ത്തി. തന്‍വീറിന്റെ തിരിച്ചുവരവിനായി കാത്തിരുന്നു 2018ല്‍ ഇവരുടെ ഉപ്പയും മരണപ്പെട്ടു.
'ഉപ്പാക്ക് ഒരു സര്‍ജറി ആവശ്യമായിരുന്നു. എന്നാല്‍ തന്‍വീറിന് പരോള്‍ അനുവദിച്ചില്ല. അവന്റെ മകള്‍ അവനെ കാണാതെയാണ് വളര്‍ന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷങ്ങല്‍ മുഴുവന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ കുടംബങ്ങള്‍ പരസ്പരം തണലായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തു.
മൂന്നാഴ്ച മുമ്പ് കേസിലെ മറ്റൊരു പ്രതിയായിരുന്ന സാജിദ് അന്‍സാരിക്ക് പരോള്‍ ലഭിച്ചിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് പരോള്‍ അനുവദിച്ചത്. ഈ മോചനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് സാജിദ് പറയുന്നു.
തിങ്കളാഴ്ച, മുംബൈയിലെ മീരാ റോഡിലുള്ള തന്റെ വീട്ടില്‍ വെച്ച് ബോംബെ ഹൈക്കോടതി നടപടികള്‍ ഓണ്‍ലൈനായി വീക്ഷിക്കുമ്പോള്‍ തന്നെ നാസിക് സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചയക്കുമെന്നാണ് കരുതിയതിയിരുന്നത്- അദ്ദേഹം സ്ക്രോള്‍ ഡോട്ട് ഇന്നിനോട് പറഞ്ഞു. എന്നേയും മറ്റ് പതിനൊന്ന് പേരേയും കോടതി കുറ്റവിമുക്തരാക്കി. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല- അദ്ദേഹം പറഞ്ഞു.
'ഞാന്‍ പെട്ടെന്ന് ഒരു സ്വതന്ത്ര മനുഷ്യനായി,' വിശ്വസിക്കാനാവാതെ ആ മനുഷ്യന് പറഞ്ഞു.
2006 ല്‍ അറസ്റ്റിലാവുമ്പോള്‍ 29 വയസ്സായിരുന്നു അദ്ദേഹത്തിന്. മീരാ റോഡില്‍ മൊബൈല്‍ റിപ്പയര്‍ സ്റ്റോറും മൊബൈല്‍ റിപ്പയറിങ്ങും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കും പഠിപ്പിക്കുന്ന ഒരു സ്ഥാപനവും നടത്തിവരികയായിരുന്നു. നിരോധിത ഗ്രൂപ്പായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി അക്കാലത്ത് അദ്ദേഹത്തിന് എതിരെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. എന്തെങ്കിലും വര്‍ഗീയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ പൊലിസ് പിടികൂടുകയും കുറച്ചുദിവസം അനധികൃതമായി തടങ്കലില്‍ വയ്ക്കുകയും ചെയ്യാരുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തന്നെ മോചിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഈ തടവ് 19 വര്‍ഷം നീണ്ടു.
2006 ജൂലെ 11ല്‍ സബര്‍ബന്‍ ട്രെയിനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 189 പേര് കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ അന്‍സാരിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചില്ല. ബോംബുകള്‍ക്കായി ടൈമറുകള് വാങ്ങിയതിനും സ്ഫോടക വസ്തുക്കള്‍ യോജിപ്പിച്ചതിനും രണ്ട് പാക്കിസ്ഥാനികളെ വീട്ടില്‍ പാര്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ അദ്ദേഹത്തിന് എതിരെ കേസെടുത്തു. അദ്ദേഹത്തിന്റെ കുടുംബമാകെ തകര്‍ന്നു.
ആ സമയത്ത് അന്‍സാരിയുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. മുന്നുമാസത്തിന് ശേഷം അയാളുടെ മകള്‍ പിറന്നപ്പോള്‍ അവളെ ഏറ്റുവാങ്ങാന്‍ യാളുണ്ടായില്ല. പിന്നീട് വല്ലപ്പോഴും കോടതി മുറിയിലെ വീഡിയോ കാളിലൂടെയാണ് അന്‍സാരി മകളെ കണ്ടത്. ഇപ്പോള്‍ അന്‍സാരിയുടെ മകള്‍ക്ക് 19 വയസുണ്ട്. ഡിഗ്രി വിദ്യാര്‍ഥിനിയാണ്. 2015ല്‍ പ്രത്യേക കോടതി അന്‍സാരിക്കും മറ്റ് ആറ് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. മറ്റ് അഞ്ചുപേര്‍ക്ക് വധശിക്ഷയും വിധിച്ചു.
ബിഹാര്‍ സ്വദേശിയായ കമാല്‍ അന്‍സാരി 2021ല്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചു. മകനായ അബ്ദുള്ള അന്‍സാരിക്ക് ആറ് വയസുള്ളപ്പോഴാണ് പൊലിസ് കമാലിനെ പിടിച്ചു കൊണ്ടുപോയത്. 2017ലാണ് കമാല്‍ അന്‍സാരിയെ മകന് അവസാനമായി കണ്ടത്. കമാല്‍ അന്‍സാരി മരിച്ചതിന് ശേഷവും അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കാന്‍ ഭാര്യ കേസ് പിന്തുടര്ന്നു.
2006ല്‍ 189 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. 2015ല്‍ പ്രത്യേക മക്കോക്ക (സംഘടിത കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതി) കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 5 പ്രതികള്‍ക്ക് വധശിക്ഷയും 7 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികള്‍ക്കെതിരേ കുറ്റംതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് ദയനീയമായി പരാജയപ്പെട്ടതായി ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പ്രത്യേക വിചാരണാക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി മറ്റു കേസുകളില്ലെങ്കില്‍ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ഉത്തരവിട്ടു.
പ്രതികള്‍ കുറ്റംചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഇരു ജഡ്ജിമാരും പറഞ്ഞു. പ്രോസിക്യൂഷന് സംശയാതീതമായി കേസ് തെളിയിക്കാനായില്ല. അന്വേഷണ സംഘം കണ്ടെത്തിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഭൂപടങ്ങളും ട്രെയിനുകളിലെ സ്ഫോടനവുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഫോടനത്തില്‍ ഉപയോഗിച്ച ബോംബുകള്‍ ഏതാണെന്നു കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റക്കാരെന്നു കണ്ടെത്തിയ ഫൈസല്‍ ഷേഖ്, ആസിഫ് ഖാന്, കമല്‍ അന്‍സാരി, എഹ്തേഷാം സിദ്ധിഖി, നവീദ് ഖാന് എന്നിവര്‍ക്ക് വധശിക്ഷയും മുഹമ്മദ് സജീദ് അന്‍സാരി, മുഹമ്മദ് അലി, ഡോക്ടര്‍ തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷേഖ്, സൊഹൈല്‍ ഷേഖ്, സമാര്‍ ഷേഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. 9 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വാഹിദ് ഷേഖ് എന്നയാളെ കോടതി വെറുതെ വിട്ടിരുന്നു.
2006 ജൂലൈ11ന് വൈകിട്ട് 6.24നു ശേഷം 11 മിനുട്ടുകള്‍ക്കുള്ളിലാണ് മുംബൈയിലെ വിവിധ ലോക്കല്‍ ട്രെയിനുകളില്‍ സ്ഫോടന പരമ്പരയുണ്ടായത്. വൈകുന്നേരം ഏറ്റവും തിരക്കേറിയ സമയത്താണ് ചര്‍ച്ച് ഗേറ്റ്, മാട്ടുംഗ റോഡ്, മാഹിം ജങ്ഷന്, ബാന്ദ്ര റോഡ്, ജോഗേശ്വരി, ഭയാന്തര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്കു സമീപത്ത് സ്ഫോടനമുണ്ടായത്. ആറു മലയാളികള്‍ ഉള്‍പ്പെടെ 189 പേര് കൊല്ലപ്പെട്ടു. 820ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തിന് 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവു വന്നത്.
The Bombay High Court acquitted five men previously sentenced to death and 12 others who were given life imprisonment in connection with the 2006 Mumbai local train blasts. families sharing their sorrows.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര
National
• a day ago
വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
Kerala
• a day ago
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും
Kerala
• a day ago
ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
Kerala
• a day ago
കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു
Kuwait
• a day ago
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം നഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം
National
• a day ago
2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• a day ago
ഇല്ലാ സഖാവെ മരിക്കുന്നില്ല; രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് അന്ത്യ വിശ്രമം
Kerala
• a day ago
കുവൈത്തിൽ വിവിധ മേഖലകളിൽ കുവൈത്ത് വൽക്കരണം തുടരുന്നു; സ്ഥിരീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉന്നത ഉദ്യോഗസ്ഥൻ
Kuwait
• a day ago
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല പദങ്ങൾ ഉപയോഗിക്കുന്നത് ഈ നഗരത്തിലോ? സർവേ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
National
• a day ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
Kerala
• a day ago
ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ
International
• a day ago
ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: അന്വേഷണം ഊർജിതം
National
• 2 days ago
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 2 days ago
പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
Kerala
• 2 days ago
ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ്
National
• 2 days ago
റെസിഡൻസി, പാസ്പോർട്ട് സേവനങ്ങൾ; 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ജിഡിആർഫ്എ പ്രോസസ് ചെയ്തത് 52,000 ഇൻസ്റ്റന്റ് വീഡിയോ കോളുകൾ
uae
• 2 days ago
സ്വന്തമായി എംബസി, അതും ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ; വ്യാജ എംബസി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
National
• 2 days ago
വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ
Kerala
• 2 days ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം; ലോകം കാത്തിരിക്കുന്നു 2027 ഓഗസ്റ്റ് 2ന്; ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 2 days ago