HOME
DETAILS

രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി

  
Web Desk
July 24 2025 | 05:07 AM

Rajeev Chandrasekhars Talent Hunt Setback for Muraleedharan and Surendran Factions in Morcha Leadership Appointments

 

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ, വിവിധ മോർച്ചകളുടെ അധ്യക്ഷന്മാരെ നിയമിച്ചതിൽ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും കെ. സുരേന്ദ്രൻ പക്ഷത്തെയും പൂർണമായി വെട്ടിനിരത്തി. പോഷക സംഘടനകളുടെ ഭാരവാഹി പട്ടികയിലും സുരേന്ദ്രൻ വിഭാഗത്തിന് കനത്ത തോൽവി നേരിടേണ്ടി വന്നു.

യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസിനെയും നിയമിച്ചു. ഇവർ രാജീവ് ചന്ദ്രശേഖറിന്റെയും പി.കെ. കൃഷ്ണദാസിന്റെയും വിഭാഗത്തെ പിന്തുണയ്ക്കുന്നവരാണ്. ഒ.ബി.സി, മൈനോറിറ്റി, കിസാൻ മോർച്ചകളുടെ നേതൃസ്ഥാനങ്ങളിലും ഈ വിഭാഗത്തിൽ നിന്നുള്ളവർ എത്തി. എസ്.സി മോർച്ച അധ്യക്ഷനായ ഷാജുമോൻ വട്ടേക്കാടും എസ്.ടി മോർച്ച അധ്യക്ഷനായ മുകുന്ദൻ പള്ളിയറയും മുൻപ് മുരളീധരനോട് അടുപ്പം കാട്ടിയവരാണെങ്കിലും, ഇപ്പോൾ ഔദ്യോഗിക വിഭാഗത്തോടൊപ്പം നിൽക്കാനാണ് സാധ്യത. നിലവിൽ മുരളീധരൻ വിഭാഗത്തോടൊപ്പമുള്ളവർ പോലും ഏത് നിമിഷവും മറുപക്ഷത്തേക്ക് മാറുമോ എന്ന ആശങ്കയും വിഭാഗത്തിനുണ്ട്. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തോട് അടുപ്പം പുലർത്തിയ എസ്. സുരേഷും വി.വി. രാജേഷും ഔദ്യോഗിക വിഭാഗത്തിലേക്ക് ചേക്കേറിയത് വലിയ തിരിച്ചടിയായി.

ടാലന്റ് ഹണ്ട് വിവാദം

രാജീവ് ചന്ദ്രശേഖർ ആവിഷ്കരിച്ച ടാലന്റ് ഹണ്ടിന്റെ മറവിലാണ് സുരേന്ദ്രൻ വിഭാഗത്തെ ഒഴിവാക്കിയതെന്ന് ആക്ഷേപമുയർന്നു. യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാൻ നടത്തിയ അഭിമുഖം നേരത്തെ വിവാദമായിരുന്നു. രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ അഭിമുഖത്തിനെതിരെ സുരേന്ദ്രൻ വിഭാഗം രംഗത്തെത്തിയിരുന്നു.

യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് പ്രതീക്ഷിച്ച ശ്യാംരാജ്, മഹിളാ മോർച്ചയിലേക്ക് പരിഗണിക്കപ്പെട്ട ടി.പി. സിന്ധുമോൾ, വിനീതാ ഹരിഹരൻ എന്നിവരെ ഒഴിവാക്കിയത് ടാലന്റ് ഹണ്ടിന്റെ മറവിൽ ആണെന്ന് എതിർപക്ഷം ആരോപിക്കുന്നു. പ്രവർത്തന പരിചയമുള്ളവരെ തഴഞ്ഞാണ് തിരുവനന്തപുരത്തു നിന്നുള്ള മനുപ്രസാദിനെ യുവമോർച്ച അധ്യക്ഷനായി നിയമിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ്, ഐ.ടി രംഗത്തെ ജോലി ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്ന് പി.കെ. കൃഷ്ണദാസിന്റെയും എം.ടി. രമേശിന്റെയും പിന്തുണയോടെ അതിവേഗം നേതൃനിരയിലേക്ക് ഉയർന്നു. ഇതിനെതിരെ സുരേന്ദ്രൻ വിഭാഗം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഗവർണർ സ്ഥാനത്തേക്കുള്ള മത്സരം

സംസ്ഥാന ജനറൽ സെക്രട്ടറിമാരെ നിയമിക്കുമ്പോഴും മുരളീധരൻ-സുരേന്ദ്രൻ വിഭാഗത്തിന് ഒരു സ്ഥാനവും ലഭിച്ചില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാരെ ഗവർണർമാരായി നിയമിക്കുന്ന പതിവ് സുരേന്ദ്രന്റെ കാര്യത്തിൽ നടപ്പാകാത്തതും ശ്രദ്ധേയമാണ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയപ്പോൾ സുരേന്ദ്രനെ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഗ്രൂപ്പ് പോര് ആ സാധ്യത ഇല്ലാതാക്കി. പകരം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിനെയാണ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് വിവരം.

സുരേന്ദ്രൻ വിഭാഗം ബി.എൽ. സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കൾ വഴി ഈ നീക്കങ്ങളെ തടയാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, വി. മുരളീധരനും ഗവർണർ സ്ഥാനത്തേക്ക് എത്താൻ ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, കേരള ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ അന്തിമ തീരുമാനം ഉണ്ടാകൂ.

 

Rajeev Chandrasekhar's strategic talent hunt for Morcha leadership roles has dealt a significant blow to the factions led by V. Muraleedharan and K. Surendran, reshaping the political dynamics within the party



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  9 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  9 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  10 hours ago
No Image

കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ

Kerala
  •  10 hours ago
No Image

സ്‌കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ

Kerala
  •  10 hours ago
No Image

ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്

Cricket
  •  11 hours ago
No Image

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  11 hours ago
No Image

ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്‍

Kerala
  •  11 hours ago
No Image

റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ

Football
  •  11 hours ago

No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  13 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  13 hours ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  14 hours ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  14 hours ago