HOME
DETAILS

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം; ഫർസിൻ മജീദിനെതിരെ പ്രതികാര നടപടി എടുക്കുന്നതായി ആരോപണം

  
Web Desk
July 24 2025 | 12:07 PM

departmental action against farzeen majeed

കൊച്ചി: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദിനെതിരെ വീണ്ടും പ്രതികാര നടപടി എടുക്കുന്നതായി പരാതി. ഫർസീൻ മജീദിന്റെ ഒരു വർഷത്തെ ശമ്പള വർധനവ് തടഞ്ഞതാണ് വകുപ്പ് വീണ്ടും വകുപ്പുതല നടപടി എടുത്തതെന്നാണ് പരാതി. നേരത്തെ പ്രതിഷേധിച്ചതിന്, മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇതുവരെയും കുറ്റപത്രം പൊലിസ് സമർപ്പിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ഗൺമാനും പി.എക്കും എതിരെ ഫർസീൻ മജീദ് നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കാത്തതാണ് തനിക്കെതിരെയുള്ള പ്രതികാര നടപടിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നു. വയ്പ്പ് നടപടിയെ നിയമപരമായി നേരിടുമെന്നും ഫർസീൻ പറഞ്ഞു. ഫർസീൻ മജീദിന്റെ ഒരു വർഷത്തെ ശമ്പള വർധനവ് തടഞ്ഞു എന്ന് കാണിച്ച് മുട്ടന്നുർ യു.പി സ്‌കൂൾ മാനേജർ നോട്ടിസ് നൽകിയിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നുവർഷമായിട്ടും പ്രതിക്കെതിരെ കുറ്റപത്രം പോലും നൽകാനാകാത്ത വിധം പൊലിസ് പരാജയപ്പെട്ടെന്നും ഫർസിന് മജീദ് പറഞ്ഞു. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും പൊലിസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

നേരത്തെ ആറ് മാസത്തേക്ക് ഫർസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തുടരെ വകുപ്പ് തല നടപടികൾ എടുത്ത് ഫർസിനെതിരെ പ്രതികാരം ചെയ്യുകയാണ് എന്നാണ് ഫർസിൻ ആരോപിക്കുന്നത്. നിയമപരമായി ഇതിനെ നേരിടുമെന്നാണ് ഫർസിൻ പറയുന്നത്.

 

Youth Congress leader Farseen Majeed, who had earlier staged a protest against Chief Minister Pinarayi Vijayan onboard a flight, is reportedly facing fresh departmental action. According to the complaint, the department has now withheld his annual salary increment for one year as a punitive measure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  a day ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  2 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  2 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  2 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  2 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  2 days ago