HOME
DETAILS

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

  
Web Desk
September 15 2025 | 17:09 PM

dr b ashok ias has been transferred again from agricultural department

തിരുവനന്തപുരം: ട്രിബ്യൂണൽ ഉത്തരവ് മറികടന്ന് ഡോ. ബി. അശോകിനെ കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റി സംസ്ഥാന സർക്കാർ. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. നേരത്തെ അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായി സ്ഥലം മാറ്റിയ സർക്കാർ നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഉത്തരവ് മറി കടന്നാണ് വീണ്ടും സ്ഥാനമാറ്റം. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയി ചുമതല ഏറ്റെടുത്തശേഷം ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും മാറ്റം നടന്നിരിക്കുന്നത്. 

റീഫോംസ് വകുപ്പ് ചുമതല സെപ്റ്റംബർ 17 മുതൽ ഏറ്റെടുക്കണമെന്നാണ് നിർദേശം. കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. എന്നാൽ സർക്കാർ നടപടിക്കെതിരെ അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണിൽ പരാതി നൽകുകയും, സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സ്ഥലം മാറ്റം. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

കേര പദ്ധതി വിവാദം

കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച സംഭവം അന്വേഷിച്ച് ബി അശോകായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയ റിപ്പോര്‍ട്ടാണ് ഇദ്ദേഹം സമര്‍പ്പിച്ചത്. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശോകിന്റെ സ്ഥാനം തെറിച്ചത്. 

കേരളത്തിന്റെ കാര്‍ഷിക മേഖല നവീകരണത്തിനായി ലോകബാങ്ക് കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിച്ചത് വലിയ വിവാദമായിരുന്നു. വാര്‍ത്ത ചോര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ട് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. 

Dr. B. Ashok has been transferred again from the Agriculture Department by the State Government.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  2 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  4 hours ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  4 hours ago
No Image

ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  4 hours ago