
അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ

ദോഹ: ഖത്തറിനെതിരായ ഇസ്റാഈൽ ആക്രമണവും മധ്യപൂർവ്വേഷ്യയിൽ തുടരുന്ന ആക്രമണങ്ങളും ചർച്ച ചെയ്യാൻ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ അടയന്തിര അറബ്-ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാനായി വിവിധ രാഷ്ട്രത്തലവന്മാർ ദോഹയിൽ നേതാക്കൾ എത്തിച്ചേർന്നു. യോഗത്തിൽ എന്തെല്ലാം തീരുമാനങ്ങളാകും കൈക്കൊള്ളുക എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ലോകം.
22 അറബ് ലീഗ് നേതാക്കളും 57 അംഗങ്ങളുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ നേതാക്കളും ദോഹയിൽ എത്തിക്കഴിഞ്ഞു. ലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യം എന്ന നിലയിൽ അക്രമവും തിരിച്ചടിയുമായി ഖത്തർ മുന്നോട്ടു നീങ്ങാൻ സാധ്യതയില്ലെങ്കിലും ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പ് വരുത്തുന്നതിനും വേണ്ട നിർണ്ണായകമായ തീരുമാനങ്ങൾ അംഗ രാജ്യങ്ങളുടെ പിന്തുണയോടെ കൈക്കൊള്ളാൻ കഴിയും എന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ വൈസ് പ്രസിഡന്റ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദോഹയിലെ ഇസ്റാഈൽ അക്രമണത്തിന്റെ പ്രതികരണം അറിയിക്കുന്നതിനാണ് ഖത്തർ ഇസ്ലാമിക രാജ്യങ്ങളെ കൂട്ടിയിണക്കി ദോഹയിൽ ഉച്ചകോടി നടത്താൻ തീരുമാനിച്ചത്. ഇസ്റാഈൽ നടത്തുന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു ഉദാഹരണമായി ദോഹയിലെ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം ഉച്ചകോടി ചർച്ച ചെയ്യുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി ഖത്തർ ന്യൂസ് ഏജൻസിയെ അറിയിച്ചു.
ഗസ്സയിലെ ഇസ്റാഈലിന്റെ നരനായാട്ട് അവസാനിപ്പിക്കുന്നതിനും പ്രാദേശിക ഐക്യം കാത്തുസൂക്ഷിക്കുന്നതിനും ഉച്ചകോടി സഹായകരമാകുമെന്ന് ലോകവും അറബ് രാഷ്ട്രങ്ങളും ഒരു പോലെ പ്രതീക്ഷിക്കുന്നു. ഇസ്റാഈൽ-ഹമാസ് വിഷയത്തി ദീർഘ കാലമായി മധ്യസ്ഥം വഹിക്കുകയും ലോകത്ത് സമാധാനം നിലനിർത്തുന്നതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യുന്ന ഖത്തറിനെ ആക്രമിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്റാഈലിനെ അതൃപ്തി അറിയിച്ചിരുന്നു. ഉച്ചകോടിയിൽ ഫലസ്തീൻ അനുകൂല വികാരവും ഇസ്റാഈലിന്റെ ആക്രമണങ്ങളോടുള്ള എതിർപ്പും പ്രകടമാകുമെന്നും ഉറപ്പാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഖത്തർ പ്രധാനമന്ത്രി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്നലെ ഇസ്‌റാഈലിലെത്തി. റൂബിയോ ഇസ്‌റാഈലിൽ നെതന്യാഹു ഉൾപ്പെടെയുള്ളവരെ കാണുമ്പോഴാണ് ഖത്തറിൽ ഒ.ഐ.സിയുടെയും അറബ് ലീഗിന്റെയും വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുന്നത്. ഖത്തറിനെതിരേ ഇസ്‌റാഈൽ ആക്രമണം നടത്തിയതിൽ യു.എസ് സന്തുഷ്ടരല്ലെന്നും റൂബിയോ പറഞ്ഞിരുന്നു.
സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈൽ ആക്രമണം അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
The emergency Arab-Islamic Summit in Doha addresses Israel’s attacks on Qatar and ongoing aggression in the Middle East. With 22 Arab League and 57 OIC leaders in attendance, the summit aims to make critical decisions to end Gaza’s conflict and ensure regional peace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 2 hours ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 2 hours ago
ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ
crime
• 2 hours ago
വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്
uae
• 2 hours ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
National
• 2 hours ago
മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍
Kerala
• 3 hours ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 3 hours ago
ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• 3 hours ago
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
Kerala
• 3 hours ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
Kerala
• 3 hours ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• 4 hours ago
'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍
National
• 4 hours ago
കൊല്ലം നിലമേലിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്
Kerala
• 4 hours ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 4 hours ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• 5 hours ago
വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
Kerala
• 6 hours ago
വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി
National
• 6 hours ago
സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
Kerala
• 6 hours ago
'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്പിക്കാനാവില്ല' ഇസ്റാഈല്‍ സൈനിക മേധാവി
International
• 4 hours ago
ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ
oman
• 5 hours ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• 5 hours ago