A tragic accident occurred in Rajasthan where the roof of a government school collapsed during class, killing six students and injuring several others. The incident happened in the morning while about 35 children were present. Some of the injured are in critical condition.
HOME
DETAILS

MAL
രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്
Web Desk
July 25 2025 | 10:07 AM

ജയ്പൂർ: രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. ജലവാറിലെ മനോഹർതനയിലെ പീപ്ലോഡി ഗവൺമെന്റ് സ്‌കൂളിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. ക്ലാസിൽ കുട്ടികൾ പഠിച്ച് കൊണ്ടിരിക്കെയാണ് ക്ലാസ് മുറിയുടെ മേൽക്കൂര തകർന്ന് വീണത്. സംഭവ സമയത്ത് 35 ഓളം വിദ്യാർഥികൾ ക്ലാസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചില കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടം നടന്നതിന് പിന്നാലെ അധ്യാപകരും, പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ പുറത്തെത്തിച്ചു. കുട്ടികളെ ചികിത്സയ്ക്കായി മനോഹർ താന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. കനത്ത മഴയും കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയും കാരണമാണ് സ്കൂളിന്റെ മേൽക്കൂര തകർന്നുവീണതെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
അതേസമയം പരിക്കേറ്റ കുട്ടികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.
അതേസമയം അപകടത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സ്‌കൂളിന്റെ ശോചനീയാവസ്ഥയെ കുറിച്ച് തഹസീല്‍ദാറിനും, ഉപജില്ലാ മജിസ്‌ട്രേറ്റിനും പരാതി നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം.
എന്നാല്‍ ആരോപണം ജില്ല ഭരണകൂടം നിഷേധിച്ചു. ശോചനീയാവസ്ഥയിലായ സ്‌കൂളുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ജില്ല ഭരണകൂടം അറിയിച്ചിരുന്നെങ്കിലും, അപകടം നടന്ന സ്‌കൂള്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും കളക്ടര്‍ അജയ് സിങ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും
National
• 15 minutes ago
'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• an hour ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• an hour ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• an hour ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• an hour ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• 2 hours ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• 2 hours ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• 2 hours ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 3 hours ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 4 hours ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• 4 hours ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 11 hours ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• 11 hours ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 12 hours ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 13 hours ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 13 hours ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 13 hours ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 14 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 12 hours ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 12 hours ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 12 hours ago