HOME
DETAILS

ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

  
Web Desk
July 26 2025 | 15:07 PM

Palode Ravi Resigns as Thiruvananthapuram DCC President Following Phone Call Controversy

തിരുവനന്തപുരം: ഫോണ്‍ കോള്‍ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു. രാജി കെപിസിസി നേതൃത്വം സ്വീകരിച്ചതായി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. പാലോട് രവി ഫോണില്‍ സംസാരിച്ച ജലീലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

രാജിവെച്ചില്ലെങ്കില്‍ നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം രവിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് രാജി. രവി ഫോണില്‍ സംസാരിച്ച വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തതില്‍ സസ്‌പെന്‍ഡ് ചെയ്തതായും കെപിസിസി നേതൃത്വം അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.

അതേസമയം ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. സംഭാഷണം രവി നിഷേധിക്കാത്ത സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് കെപിസിസി നേതൃത്വം കടക്കുമെന്ന് സൂചനയുണ്ടായിരുന്നു. 

ജലീലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ഭാഷയിലാണ് പാലോട് രവി പ്രതികരിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ട്ടി 
മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴുമെന്നുമാണ് രവി പറഞ്ഞത്. എല്‍ഡിഎഫ് തുടര്‍ഭരണം നേടി മൂന്നാമതും അധികാരത്തിലെത്തുമെന്നും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാശ്കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും ബിജെപി വോട്ടുമറിക്കുമെന്നും രവി പറഞ്ഞു. 

അതോടുകൂടി ഈ പാര്‍ട്ടിയുടെ അധോഗതിയാകും. മുസ്ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറും. മറ്റുചിലര്‍ ബിജെപിയിലേക്ക് പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാ ചരക്കാകും. എന്നിങ്ങനെയായിരുന്നു പാലോടിന്റെ ഫോണ്‍ സംഭാഷണം. 

 

Following the phone call controversy, Palode Ravi has resigned from his post as Thiruvananthapuram DCC President. The KPCC leadership has accepted his resignation, reportedly submitted at the request of the party leadership. Ravi also suspended Jaleel, the person he was speaking to in the controversial call.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  27 minutes ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  33 minutes ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  39 minutes ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  an hour ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  an hour ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  2 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  2 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  2 hours ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  2 hours ago