HOME
DETAILS

പാലോട് രവിയുടെ രാജി: തിരുവനന്തപുരം ജില്ലാ കോൺഗ്രസിൽ താൽക്കാലിക അധ്യക്ഷനെ നിയമിക്കാൻ തീരുമാനം

  
Web Desk
July 27 2025 | 01:07 AM

Palode Ravis Resignation Congress to Appoint Interim President in Thiruvananthapuram District

 

തിരുവനന്തപുരം: വിവാദമായ ഫോൺ സംഭാഷണത്തിൽ അകപ്പെട്ട് പാലോട് രവി രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൽക്കാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാകുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലാ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തെരഞ്ഞെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലോട് രവിയുടെ ഫോൺ സംഭാഷണം പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും ചില മേഖലകളിൽ ബിജെപി രണ്ടാമതെത്തുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞതാണ് വിവാദമായത്. ഇതേത്തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ രവിക്കെതിരെ ശക്തമായ വിമർശനം ഉയർന്നു. പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് രാജി ആവശ്യപ്പെട്ടതെന്ന് നേതൃത്വം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് രാജി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം ഹൈക്കമാൻഡിന്റെ അനുമതിയോടെയാണ് തീരുമാനം. രാജിവെച്ചില്ലെങ്കിൽ സംഘടനാ നടപടി ഉണ്ടാകുമെന്ന് പാലോട് രവിയെ അറിയിച്ചിരുന്നു. രവി സ്വമേധയാ രാജി സമർപ്പിക്കുകയായിരുന്നു. എന്നാൽ, സംഭാഷണത്തിൽ ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും പ്രവർത്തകനെ ഉത്തേജിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വിശദീകരിച്ചു. "പാലോട് രവിക്ക് ശ്രദ്ധക്കുറവ് സംഭവിച്ചു, പക്ഷേ ദുരുദ്ദേശം ഇല്ലായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. രാജി ആവശ്യപ്പെട്ടതിൽ പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. നടപടി പാർട്ടിക്ക് ഗുണകരമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ, സദുദ്ദേശത്തോടെ നടത്തിയ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പാലോട് രവിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. താൽക്കാലിക അധ്യക്ഷനായി എം. വിൻസെന്റിന്റെ പേര് ഉയർന്നു കേൾക്കുന്നു. മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം ഉടൻ തീരുമാനമെടുക്കും.

 

Following Palode Ravi's resignation due to a controversial phone conversation, the Congress party has decided to appoint an interim president for its Thiruvananthapuram district unit. A new president will be chosen within a month during the reorganization, amid internal debates and upcoming local elections



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി

International
  •  6 days ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  6 days ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  6 days ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  6 days ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  6 days ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  6 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  6 days ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  6 days ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  6 days ago