HOME
DETAILS

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ലെന്ന് പാർലമെന്റ്, പ്രതിപക്ഷ പ്രതിഷേധത്തിൽ നിർത്തിവെച്ച് ഇരുസഭകളും, പ്രമേയം തള്ളി

  
Web Desk
July 28 2025 | 06:07 AM

parliament stopped on opposition protest over nuns attacked

ന്യൂഡൽഹി: ഛത്തിസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ്. ഇരുസഭകളും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. കേരള എംപിമാർ വിഷയം സഭ നിർത്തിവെച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടിസുകൾ ലോക്‌സഭയും രാജ്യസഭയും തള്ളി. ഉച്ചയ്ക്ക് 12 മണി വരെയാണ് ഇരു സഭകളും നിർത്തിവച്ചത്.

കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവരാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. എന്നാൽ ഇരു സഭകളും പ്രതിപക്ഷ എംപിമാരുടെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. ബഹളമായതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വച്ചത്.

 

ഇതിനിടെ, ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. മിഷനറി പ്രവർത്തകരെ പൊലിസിന്റെ മുന്നിലിട്ട്  തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പൊലിസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്. 

അതേസമയം, മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്‌ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിക്കാൻ വൈദികർക്കും കന്യസ്ത്രീകൾക്കും നിർദേശം. പ്രത്യേകിച്ച് ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്പോൾ വൈദികരും കന്യാസ്ത്രീകളും സാധാരണ വേഷം ധരിക്കണമെന്ന നിർദേശം ആഭ്യന്തരവൃത്തങ്ങളിൽ അനൗദ്യോഗികമായാണ് നൽകിയത്. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർ ആണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും സോഷ്യൽമീഡിയാ ഗ്രൂപ്പുകളിൽ ഇത്തരം നിർദേശം നൽകിയത്. 

ഇതോടൊപ്പം സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി വരുന്ന തൊഴിലാളുടെ കൂടെ അവരുടെ മാതാപിതാക്കളെയും കൂട്ടാനും ആവശ്യമായ രേഖകൾ കരുതാനും നിർദേശമുണ്ട്. ഇത്തരക്കാർക്കുള്ള യാത്രാ, ഭക്ഷണചെലവുകൾ അതതു സ്ഥാപനം തന്നെ വഹിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. ജാഗ്രതാനിർദേശം എന്ന നിലയ്ക്കാണ് ഇത്തരത്തിൽ അനൗദ്യോഗികമായി സന്ദേശം നൽകിയതെന്ന് അമൃത്സറിലെ ഫാ. സുരേഷ് മാത്യു സ്ഥിരീകരിച്ചു.

അറസ്റ്റിലായ കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ അടുത്തമാസം എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 143ാം വകുപ്പ്, ഛത്തിസ്ഗഡിലെ മതപരിവർത്തന നിരോധനനിയമത്തിലെ വകുപ്പും ചേർത്താണ് ഇവർക്കെതിരേ കേസെടുത്തത്. വെള്ളിയാഴ്ചയാണ് ഇവർ അറസ്റ്റിലായത്.

കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ആശുപത്രിയിൽ ജോലി ലഭിച്ച മൂന്ന് യുവതികളെയും ഒരു യുവാവിനെയും ട്രെയിനിൽ കൊണ്ടുപോകുന്നതിനിടെ ഛത്തിസ്ഗഡിലെ ദുർദ് സ്‌റ്റേഷനിൽവച്ച് ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ അക്രമികളെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ ബജംറ്ഗദൾ പ്രവർത്തകർ ഇവരെ കൈയേറ്റത്തിന് മുതിരുകയും അവഹേളിക്കുകയും ചെയ്ത ശേഷം പൊലിസിൽ പരാതി നൽകുകയായിരുന്നു. 

സംഭവത്തിൽ സി.ബി.സി.ഐ വൃത്തങ്ങൾ ഔദ്യോഗികമായി ഛത്തിസ്ഗഡ് സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന്  കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ പറഞ്ഞു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമെന്ന് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു.

മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവൽക്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചതായും കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ്ദൾ നടത്തിയ ആക്രമണം ഭരണകക്ഷി ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നതിന്റെ സൂചനയാണെന്നും സ്ത്രീകളെ അവഹേളിച്ചവർക്കെതിരേ കനത്ത ശിക്ഷ നൽകണമെന്നും കത്തിൽ കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

The Parliament was rocked by protests following the arrest of Malayali nuns in Chhattisgarh, accused of human trafficking and forced religious conversion. Both houses of Parliament were suspended due to the protests. Kerala MPs demanded an urgent motion on the issue, but both the Lok Sabha and Rajya Sabha rejected the notices. The session was adjourned until 12 PM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  a day ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  a day ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  a day ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  a day ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  a day ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  a day ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  a day ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  a day ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago