
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ

ന്യൂഡൽഹി: ഛത്തിസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ. ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവരാണ് നോട്ടിസ് നൽകിയത്. ഹൈബി ഈഡനും ബെന്നി ബഹന്നാനും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയപ്പോൾ, കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് കെ. സുധാകരൻ എം.പി ആവശ്യമുന്നയിച്ചത്.
ഇതിനിടെ, ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. മിഷനറി പ്രവർത്തകരെ പൊലിസിന്റെ മുന്നിലിട്ട് തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പൊലിസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്.
അതേസമയം, മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്‌ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിക്കാൻ വൈദികർക്കും കന്യസ്ത്രീകൾക്കും നിർദേശം. പ്രത്യേകിച്ച് ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്പോൾ വൈദികരും കന്യാസ്ത്രീകളും സാധാരണ വേഷം ധരിക്കണമെന്ന നിർദേശം ആഭ്യന്തരവൃത്തങ്ങളിൽ അനൗദ്യോഗികമായാണ് നൽകിയത്. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർ ആണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും സോഷ്യൽമീഡിയാ ഗ്രൂപ്പുകളിൽ ഇത്തരം നിർദേശം നൽകിയത്.
ഇതോടൊപ്പം സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി വരുന്ന തൊഴിലാളുടെ കൂടെ അവരുടെ മാതാപിതാക്കളെയും കൂട്ടാനും ആവശ്യമായ രേഖകൾ കരുതാനും നിർദേശമുണ്ട്. ഇത്തരക്കാർക്കുള്ള യാത്രാ, ഭക്ഷണചെലവുകൾ അതതു സ്ഥാപനം തന്നെ വഹിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. ജാഗ്രതാനിർദേശം എന്ന നിലയ്ക്കാണ് ഇത്തരത്തിൽ അനൗദ്യോഗികമായി സന്ദേശം നൽകിയതെന്ന് അമൃത്സറിലെ ഫാ. സുരേഷ് മാത്യു സ്ഥിരീകരിച്ചു.
അതേസമയം, അറസ്റ്റിലായ കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ അടുത്തമാസം എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 143ാം വകുപ്പ്, ഛത്തിസ്ഗഡിലെ മതപരിവർത്തന നിരോധനനിയമത്തിലെ വകുപ്പും ചേർത്താണ് ഇവർക്കെതിരേ കേസെടുത്തത്. വെള്ളിയാഴ്ചയാണ് ഇവർ അറസ്റ്റിലായത്.
കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ആശുപത്രിയിൽ ജോലി ലഭിച്ച മൂന്ന് യുവതികളെയും ഒരു യുവാവിനെയും ട്രെയിനിൽ കൊണ്ടുപോകുന്നതിനിടെ ഛത്തിസ്ഗഡിലെ ദുർദ് സ്‌റ്റേഷനിൽവച്ച് ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ അക്രമികളെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ ബജംറ്ഗദൾ പ്രവർത്തകർ ഇവരെ കൈയേറ്റത്തിന് മുതിരുകയും അവഹേളിക്കുകയും ചെയ്ത ശേഷം പൊലിസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ സി.ബി.സി.ഐ വൃത്തങ്ങൾ ഔദ്യോഗികമായി ഛത്തിസ്ഗഡ് സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ പറഞ്ഞു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമെന്ന് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു.
മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവൽക്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചതായും കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ്ദൾ നടത്തിയ ആക്രമണം ഭരണകക്ഷി ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നതിന്റെ സൂചനയാണെന്നും സ്ത്രീകളെ അവഹേളിച്ചവർക്കെതിരേ കനത്ത ശിക്ഷ നൽകണമെന്നും കത്തിൽ കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 3 days ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 3 days ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 3 days ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 3 days ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 3 days ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 3 days ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 3 days ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 3 days ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 3 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 3 days ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 3 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 3 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 3 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 3 days ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 3 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 3 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 3 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 3 days ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• 3 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 3 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• 3 days ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 3 days ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 3 days ago