
ചരിത്രം സൃഷ്ടിച്ച 23കാരൻ ഏകദിന ടീമിൽ; ലോകചാമ്പ്യന്മാരെ വീഴ്ത്താൻ കങ്കാരുപ്പട വരുന്നു

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന, ടി-20 പരമ്പരക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനവും മൂന്ന് ടി-20യുമാണ് പരമ്പരയിൽ ഉള്ളത്. ഓഗസ്റ്റ് 10 മുതലാണ് പരമ്പരക്ക് തുടക്കമാവുന്നത്. മിച്ചൽ മർശിന്റെ കീഴിലാണ് ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കക്കെതിരെ കളത്തിൽ ഇറങ്ങുന്നത്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് വിശ്രമം അനുവദിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ യുവതാരം മൈക്കൽ ഓവൻ ഏകദിന ടീമിൽ ഇടം പിടിച്ചു. അരങ്ങേറ്റ പരമ്പരയിൽ തന്നെ മികച്ച പ്രകടനമാണ് ഓവൻ നടത്തിയത്.
വിൻഡീസിനെതിരായ ആദ്യ ടി-20യിൽ മൈക്കൽ ഓവൻ 27 പന്തിൽ 50 റൺസും നേടി. ആറ് കൂറ്റൻ സിക്സുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ അരങ്ങേറ്റ മത്സരത്തിൽ ഓസ്‌ട്രേലിയക്കായി 50+ റൺസ് നേടുന്ന മൂന്നാമത്തെ താരമായി മാറാനും ഓവന് സാധിച്ചു. ഡേവിഡ് വാർണർ, റിക്കി പോണ്ടിങ് എന്നിവർക്ക് ശേഷമാണ് ഓവൻ ഈ നേട്ടം കൈവരിക്കുന്നത്.
അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പര സംബ്ബർണമായി വിജയിച്ചാണ് ഓസ്ട്രേലിയ നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാർക്കെതിരെ കളത്തിൽ ഇറങ്ങുന്നത്. അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റുകളുടെ വിജയമാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 19.4 ഓവറിൽ 170 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ മികച്ച ഫോം സൗത്ത് ആഫ്രിക്കക്കെതിരെയും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയൻ ടി-20 സ്ക്വാഡ്
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാറ്റ് കുഹ്നെമാൻ, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, ആദം സാംപ.
ഓസ്‌ട്രേലിയ ഏകദിന സ്ക്വാഡ്
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്സ് കാരി, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ലാൻസ് മോറിസ്, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, ആദം സാംപ
സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്
ഐഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, സെനുരൻ മുത്തുസാമി, ലുങ്കി എൻഗിഡി, എൻകാബ പീറ്റർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, പ്രെനെലൻ സുബ്രയേൻ, റാസി വാൻ ഡെർ ഡുസെൻ.
സൗത്ത് ആഫ്രിക്ക ഏകദിന സ്‌ക്വാഡ്
ടെംബ ബവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ടോണി ഡി സോർസി, ഐഡൻ മാർക്രം, സെനുരൻ മുത്തുസാമി, കേശവ് മഹാരാജ്, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, ലുഹാൻ ഡ്രെ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, പ്രെനെലൻ സുബ്രയേൻ.
Australia have announced their squad for the ODI and T20I series against South Africa The series will consist of three ODIs and three T20Is
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• an hour ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്
International
• an hour ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• an hour ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• an hour ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• 2 hours ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 2 hours ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• 2 hours ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• 2 hours ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• 2 hours ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• 2 hours ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• 3 hours ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• 3 hours ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• 3 hours ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• 4 hours ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• 5 hours ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• 5 hours ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• 5 hours ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 12 hours ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• 4 hours ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• 5 hours ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• 5 hours ago