HOME
DETAILS

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

  
July 31 2025 | 05:07 AM

Kochi IT Businessmans Honeytrap Case Turns Woman Accuses Him of Sexual Harassment

കൊച്ചി: കൊച്ചിയിൽ ഹണിട്രാപ് വഴി പണം തട്ടാൻ ശ്രമിച്ചെന്ന പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിൽ അറസ്റ്റിലായ ദമ്പതികളുടെ കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. തൃശൂർ സ്വദേശിനിയായ യുവതിയെയും ഭർത്താവിനെയുമാണ് കൊച്ചി സെൻട്രൽ പൊലിസ് വ്യവസായിയുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഹണിട്രാപ് ആരോപണം വ്യാജമാണെന്നും, വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പൊലിസിന് മൊഴി നൽകി. കൈമാറിയ 50,000 രൂപ തന്റെ ശമ്പള കുടിശ്ശികയാണെന്നും യുവതി വ്യക്തമാക്കി. ഹണിട്രാപ് കേസിൽ പ്രതിയായ യുവതി ഇപ്പോൾ വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാൻ ഒരുങ്ങുകയാണ്.

യുവതി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. വ്യവസായിയുടെ ലൈംഗിക അതിക്രമത്തെ എതിർത്തതിനെ തുടർന്ന് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകൻ അഡ്വ. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക പീഡനം കാരണം വിവാഹശേഷം യുവതി ജോലി രാജിവെച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ യുവതിയുടെ ഭർത്താവ് വ്യവസായിക്കെതിരെ പൊലിസ് പരാതി നൽകാൻ തയ്യാറെടുത്തു. ഇതോടെയാണ് വ്യവസായി ദമ്പതിമാർക്കെതിരെ ഹണിട്രാപ് ആരോപണവുമായിപൊലിസിനെ സമീപിച്ചതെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി.

യുവതി ഭർത്താവിനൊപ്പം ഹോട്ടലിൽ എത്തിയത് തന്റെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാൻ വേണ്ടിയായിരുന്നുവെന്നും 20 കോടി രൂപയുടെ ചെക്ക് കൈമാറ്റം നടന്നിട്ടില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലിസ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവതിയും ഭർത്താവും ഹോട്ടലിൽ എത്തിയ ഉടൻ പൊലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അഡ്വ. പ്രമോദ് വ്യക്തമാക്കി. കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് യുവതിയും ഭർത്താവും പൊലിസിന്റെ പിടിയിലായത്. രഹസ്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന വ്യവസായിയുടെ പരാതിയിൽ പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു. 30 കോടി രൂപ ആവശ്യപ്പെട്ടുവെന്നും, 50,000 രൂപ കൈമാറിയെന്നും, 10 കോടി രൂപയുടെ രണ്ട് ചെക്കുകൾ നൽകിയെന്നും ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞുവെന്നുമാണ് വ്യവസായിയുടെ പരാതി. എന്നാൽ, ഇവയെല്ലാം പീഡന പരാതി ഉയർന്നേക്കുമെന്ന് മനസ്സിലായതോടെ വ്യവസായി കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് യുവതിയുടെ അഭിഭാഷകൻ വാദിക്കുന്നു.

In Kochi, a couple was arrested following an IT businessman's complaint of a honeytrap attempt to extort money. The woman, a former private secretary to the businessman, alleges the accusations are false and claims he sexually harassed her. She says the ₹50,000 received was her pending salary and denies any cheque transactions. The woman resigned after marriage due to the alleged harassment, and her husband planned to file a police complaint, prompting the businessman’s counter-claim. The couple was granted bail by the Ernakulam court. Police allegedly ignored hotel CCTV footage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി നിർത്തിയതായി റിപ്പോർട്ടുകളില്ല: സർക്കാർ

National
  •  2 hours ago
No Image

അനധികൃത ആപ്പുകളുടെ ഉപയോ​ഗം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  2 hours ago
No Image

ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസ്; യുവതിയുടെ വീട്ടിൽ പരിശോധന, പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  2 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് കാണാതായെന്ന് തേജസ്വി യാദവ്; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  3 hours ago
No Image

നിർണായക ഏഴ് ദിവസങ്ങൾ: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഊർജിതം, കരാറിൽ തീരുമാനമാകുമോ?

International
  •  3 hours ago
No Image

'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം'  മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

National
  •  4 hours ago
No Image

ഇത്തിഹാദ് റെയിലിന്റെ പുരോഗതി വിലയിരുത്തി; ദുബൈയിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനിൽ പരീക്ഷണ യാത്ര നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  4 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ; ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  4 hours ago
No Image

കന്യാസ്ത്രീകൾക്ക് ജാമ്യം: 'ഈ ദിനത്തിനായി കാത്തിരുന്നു, കൂടെ നിന്നവർക്ക് നന്ദി,' സിസ്റ്റർ വന്ദനയുടെ സഹോദരൻ

Kerala
  •  4 hours ago
No Image

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

National
  •  4 hours ago